#mmhassan | 'സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു, അണികളെ ബോധ്യപ്പെടുത്താനെങ്കിലും സിപിഎം ആരോപണങ്ങള്‍ക്ക് മറുപടി പറയണം' -എംഎം ഹസ്സൻ

#mmhassan |  'സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു, അണികളെ ബോധ്യപ്പെടുത്താനെങ്കിലും സിപിഎം ആരോപണങ്ങള്‍ക്ക് മറുപടി പറയണം' -എംഎം ഹസ്സൻ
Jun 30, 2024 12:09 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) എൽഡിഎഫിനതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് സിപിഎമ്മിന് അര്‍ഹതയില്ലെന്ന് എംഎം ഹസന്‍ പറഞ്ഞു. സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സിപിഎം പിരിച്ച് വിടേണ്ട സമയമായെന്നും എംഎം ഹസ്സൻ വിമർശിച്ചു.

കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വഴിമാറിയുള്ള സിപിഎം നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനത്തിലൂടെ അടിവരയിടുന്നു.

ഇതിലുള്ള പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ സിപിഎം അണികള്‍ തീരുമാനിച്ചത്.

സിപിഎമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് സിപിഎമ്മിന്റെ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനുതോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവും ധൈര്യവും മുഖ്യമന്ത്രിയും എംവി ഗോവിന്ദനും കാട്ടണമെന്നും ഹസന്‍ പറഞ്ഞു.

മനു തോമസിന്റെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്റെ അന്ത്യത്തിന് അവരുടെ ശക്തികേന്ദ്രവും ഉരുക്കുകോട്ടയുമായ കണ്ണൂരില്‍ നിന്ന് തന്നെ തുടക്കം കുറിച്ചെന്ന് വ്യക്തമാണ്. സിപിഎം നേതൃത്വത്തിന്റെ ക്രിമിനല്‍, ക്വട്ടേഷന്‍, മാഫിയ ബന്ധങ്ങളുടെ ഉള്ളറകളെ സംബന്ധിച്ച തുറന്ന് പറച്ചിലാണ് മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ മനുതോമസ് നടത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായി യുഡിഎഫ് ഇക്കാര്യം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. മനുതോമസിന്റെ ആരോപണത്തിലൂടെ അതിന്റെ ഭീകരത പൊതുസമൂഹത്തിന് കൂടുതല്‍ ബോധ്യമായി.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് മുതല്‍ സിപിഎം നേതാക്കള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള അഭിനിവേശം പുറത്ത് വന്നതാണ്. അത് ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് മനുതോമസ് തന്റെ ആരോപണത്തിലൂടെയെന്നും എംഎം ഹസ്സന്‍ കൂട്ടിച്ചേർത്തു.

#cpi #should #leave #left #front #udf #convener #mmhasan #criticized #ldf

Next TV

Related Stories
#mvgovindan | 'പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയതെന്തിന്'? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട്' -എംവി ഗോവിന്ദൻ

Jul 1, 2024 09:04 PM

#mvgovindan | 'പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയതെന്തിന്'? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട്' -എംവി ഗോവിന്ദൻ

തെറ്റായ ഒരു നടപടിയും വെച്ച് പൊറുപ്പിക്കില്ല. വലിയ നിയമ യുദ്ധവുമായി മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദൻ...

Read More >>
#ksudhakaran | 'സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍രേഖ വെറും ജലരേഖ; പൂര്‍വാധികം ശക്തിയോടെ തെറ്റുകളില്‍ മുഴുകാനുള്ള മറയാണിത്' -കെ സുധാകരന്‍

Jul 1, 2024 03:24 PM

#ksudhakaran | 'സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍രേഖ വെറും ജലരേഖ; പൂര്‍വാധികം ശക്തിയോടെ തെറ്റുകളില്‍ മുഴുകാനുള്ള മറയാണിത്' -കെ സുധാകരന്‍

ഓരോ തെരഞ്ഞെടുപ്പ് തോല്‍വിയിലും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തെറ്റുതിരുത്തല്‍ രേഖയെന്നു പറഞ്ഞ് ജനങ്ങളെ...

Read More >>
#ksu | 'ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട'; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു

Jun 30, 2024 08:23 PM

#ksu | 'ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട'; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു

പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്താതെ ആദ്യം തുടർപഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സർക്കാർ ശ്രദ്ധ നൽകണമെന്നും...

Read More >>
#cpm | ജനങ്ങളിലേയ്ക്കിറങ്ങും, അകൽച്ച ഇല്ലാതാക്കും; തിരുത്തൽ നടപടിക്കൊരുങ്ങി സിപിഎം

Jun 30, 2024 07:51 PM

#cpm | ജനങ്ങളിലേയ്ക്കിറങ്ങും, അകൽച്ച ഇല്ലാതാക്കും; തിരുത്തൽ നടപടിക്കൊരുങ്ങി സിപിഎം

ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് കമ്മിറ്റിയുടെ...

Read More >>
#cpm  | 'മുഖ്യമന്ത്രിയുടെ രീതികൾ അത്ര പോര', ശൈലി തിരുത്തണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി, കോട്ടയത്തും വിമർശനം

Jun 30, 2024 07:25 AM

#cpm | 'മുഖ്യമന്ത്രിയുടെ രീതികൾ അത്ര പോര', ശൈലി തിരുത്തണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി, കോട്ടയത്തും വിമർശനം

വെള്ളാപ്പള്ളിക്കെതിരെ എഎം ആരിഫ് വിമർശനം ഉന്നയിച്ചു.വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർത്ഥിക്കെതിരെ പറഞ്ഞു. പിന്നീട് ഇഡി യെ പേടിയെന്ന്...

Read More >>
#cpm | ക്വട്ടേഷന്‍കാരെ സഹായിക്കുന്ന പാർട്ടിയല്ല,  പി ജയരാജനെതിരെ വ്യാജ പ്രചാരണം; പിന്തുണയുമായി സിപിഎം

Jun 29, 2024 07:17 PM

#cpm | ക്വട്ടേഷന്‍കാരെ സഹായിക്കുന്ന പാർട്ടിയല്ല, പി ജയരാജനെതിരെ വ്യാജ പ്രചാരണം; പിന്തുണയുമായി സിപിഎം

സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനും, ജില്ലാ കമ്മിറ്റി അംഗമായ എം ഷാജറുമെതിരെ വ്യാജ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍...

Read More >>
Top Stories