#Shigella | നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; സ്‌​കൂ​ള്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ ബാ​ക്ടീ​രി​യ​ സാ​ന്നി​ധ്യം

#Shigella | നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; സ്‌​കൂ​ള്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ ബാ​ക്ടീ​രി​യ​ സാ​ന്നി​ധ്യം
Jul 2, 2024 10:25 AM | By VIPIN P V

പ​ള്ളി​ക്ക​ൽ: (truevisionnews.com) 141 പേ​ര്‍ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ള്ളി​ക്ക​ലി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു.

സ്‌​കൂ​ള്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ ഉ​യ​ര്‍ന്ന അ​ള​വി​ലു​ള്ള സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി.

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ലാ​ബി​ല്‍നി​ന്നു​ള്ള പ​രി​ശോ​ധ​ന റി​പ്പോ​ര്‍ട്ടി​ലാ​ണ് ഷി​ഗെ​ല്ല സ്ഥി​രീ​ക​ര​ണം.

കോ​ഴി​പ്പു​റം വെ​ണ്ണാ​യൂ​ര്‍ എ.​എം.​എ​ല്‍.​പി സ്‌​കൂ​ളി​ലെ 127 വി​ദ്യാ​ർ​ഥി​ക​ള്‍ക്കും മൂ​ന്ന് അ​ധ്യാ​പ​ക​ര്‍ക്കും ചി​ല ര​ക്ഷി​താ​ക്ക​ള്‍ക്കു​മാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്.

സ്‌​കൂ​ള്‍ മൂ​ത്ര​പ്പു​ര​യി​ല്‍നി​ന്ന് നി​ശ്ചി​ത അ​ക​ല​ത്തി​ല​ല്ലാ​ത്ത കി​ണ​ര്‍ വെ​ള്ള​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ അ​ള​വി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍ന്ന് നി​ര​വ​ധി പേ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് കി​ണ​ര്‍ വെ​ള്ള​വും മ​ല​വും പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​ഫ​ലം പ​ള്ളി​ക്ക​ല്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​സ്. സ​ന്തോ​ഷ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റി.

സ്‌​കൂ​ളി​ല്‍ ഉ​പ​യോ​ഗി​ച്ച തൈ​ര്, അ​ച്ചാ​ര്‍ എ​ന്നി​വ​യു​ടെ സാ​മ്പ്ള്‍ കോ​ഴി​ക്കോ​ട്ടെ ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തി​ന്റെ ഫ​ലം​കൂ​ടി വ​ന്നാ​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ കാ​ര​ണം വ്യ​ക്ത​മാ​കും.

വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പ​നി, വി​റ​യ​ല്‍, ഛർ​ദി, വ​യ​റി​ള​ക്കം, ത​ല​വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. വെ​ണ്ണാ​യൂ​ർ എ.​എം.​എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച നാ​ലു സാ​മ്പി​ളു​ക​ളി​ൽ ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​താ​യി പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഡി.​എം.​ഒ​യും അ​റി​യി​ച്ചു.

സ്കൂ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത​നി​ർ​ദേ​ശം ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ചു. വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​മാ​ണ് ഷി​ഗെ​ല്ല ബാ​ക്ടീ​രി​യ മൂ​ല​മു​ള്ള രോ​ഗ​ബാ​ധ. കൂ​ടു​ത​ലും കു​ട്ടി​ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്.

ഒ​രാ​ളി​ൽ​നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​ത് മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യും പ​ഴ​കി​യ​തും കേ​ടാ​യ​തു​മാ​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ്. രോ​ഗി​ക​ളു​ടെ വി​സ​ർ​ജ്യ​വു​മാ​യി നേ​രി​ട്ടോ പ​രോ​ക്ഷ​മാ​യോ സ​മ്പ​ർ​ക്ക​മു​ണ്ടാ​യാ​ൽ രോ​ഗം എ​ളു​പ്പ​ത്തി​ൽ വ്യാ​പി​ക്കും.

മ​ഞ്ഞ​പ്പി​ത്തം, ഷി​ഗെ​ല്ല തു​ട​ങ്ങി​യ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക​ൾ​ക്കു​മെ​തി​രെ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഡി.​എം.​ഒ അ​റി​യി​ച്ചു.

#Shigella #confirmed #four #children #Presence #bacteria #school #wellwater

Next TV

Related Stories
#snake | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി മൂർഖൻ പാമ്പ്; ഒടുവിൽ കൂട്ടച്ചിരി

Jul 4, 2024 12:37 PM

#snake | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി മൂർഖൻ പാമ്പ്; ഒടുവിൽ കൂട്ടച്ചിരി

ഇന്നലെ രാവില 10 മണിയോടെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറിൽ പാമ്പിന്നെ...

Read More >>
#bodyfound  | പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

Jul 4, 2024 12:19 PM

#bodyfound | പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

നാട്ടുകാരും പാനൂർ പൊലീസും ചേർന്നാണ് മൃതദ്ദേഹം...

Read More >>
#Waste | മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി: വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി

Jul 4, 2024 12:05 PM

#Waste | മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി: വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി

ഈ പ്രദേശത്ത് പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള മാലിന്യങ്ങൾ നിരവധി കിടക്കുന്നുണ്ടെന്നും ഇവർ സ്ഥിരമായി മാലിന്യം തള്ളുന്നവരാണെന്നും നാട്ടുകാർ...

Read More >>
#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി

Jul 4, 2024 11:56 AM

#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി

തന്റെ വാഹനത്തിലേക്ക് ചാടി എത്തിയവരെ രക്ഷപ്പെടുത്തുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേഹത്ത് വാഹനം തട്ടാതിരിക്കാൻ ആണ്...

Read More >>
Top Stories