#drowned | 'അവളറിഞ്ഞില്ല,അത് പിതാവിന്റെ അവസാന വീഡിയോയാണെന്ന്'; മകളുടെ കൺമുന്നിലൂടെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

#drowned | 'അവളറിഞ്ഞില്ല,അത് പിതാവിന്റെ അവസാന വീഡിയോയാണെന്ന്'; മകളുടെ കൺമുന്നിലൂടെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
Jul 2, 2024 10:24 AM | By Susmitha Surendran

പൂനെ: (truevisionnews.com)  കഴിഞ്ഞദിവസമാണ് മഹാരാഷ്ട്രയിലെ ലോണാവാലയിലെ വെള്ളച്ചാട്ടത്തിൽ ഒരു കുടുംബത്തിന്റെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചത്.

കുട്ടികളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരാണ് വെള്ളച്ചാട്ടത്തിന് നടുവിൽ ഒറ്റപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട കുടുംബത്തിലെ രണ്ടുപേരെ മാത്രമേ രക്ഷപ്പെടുത്താൻ സാധിച്ചൊള്ളൂ.

ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. സമാനമായ രീതിയിൽ പൂനയിലും യുവാവ് വെള്ളച്ചാട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. പൂനെയിലെ തംഹിനി ഘട്ടിലാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്.

ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു.ട്രെക്ക് ലീഡറായ സ്വപ്‌നിൽ ധാവ്‌ഡെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 20 പേരോടൊപ്പമാണ് ഇവിടെയെത്തിയത്.

കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടിയ യുവാവാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. പാറക്കെട്ടിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ഒഴുകിപ്പോകുകയായിരുന്നു.

അപകടത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പത്തുവയസുള്ള മകളാണ് പിതാവ് ഒഴുക്കിൽപ്പെടുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

യുവാവ് വെള്ളക്കെട്ടിൽ ചാടുന്നതും പാറക്കെട്ടിൽ പിടിക്കാൻ ശ്രമിക്കുന്നതും കുത്തിയൊഴുകുന്ന വെള്ളത്തിൽ ഒലിച്ചുപോകുന്നതും വീഡിയോയിൽ കാണാം.

#Pune #too #young #man #died #after #being #swept #away #waterfall.

Next TV

Related Stories
#Suspended | നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

Jul 4, 2024 10:13 AM

#Suspended | നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

സംഭവ ദിവസം രാജന്റെ മകൻ ആയിരുന്നു കടയിലുണ്ടായിരുന്നത്. കടല നൽകിയ ശേഷം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസുകാരൻ...

Read More >>
#thief | 'ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്; ഒരു മാസത്തേക്ക് മതി' മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

Jul 4, 2024 09:15 AM

#thief | 'ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്; ഒരു മാസത്തേക്ക് മതി' മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

പച്ച മഷിയിൽ തമിഴിലായിരുന്നു കത്ത്. "ക്ഷമിക്കണം. ഇത് ഒരു മാസത്തിനകം തിരികെ...

Read More >>
#LKAdvani | മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

Jul 4, 2024 08:14 AM

#LKAdvani | മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹം ഉപപ്രധാനമന്ത്രിയുടെ സ്ഥാനം...

Read More >>
#suicide | പ്രണയം പകയായി: കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു

Jul 3, 2024 11:44 PM

#suicide | പ്രണയം പകയായി: കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു

സാഹചര്യ തെളിവുകൾ പ്രകാരം യുവതിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ബന്ധം വഷളായതിനെ തുടർന്ന് ഇരുവരും വാക്കേറ്റം ഉണ്ടാവുകയും യുവാവ്...

Read More >>
#hathrasstampede |  'അപകടം നടന്നത് ഞാൻ പോയതിന് ശേഷം, പിന്നിൽ സാമൂഹ്യ വിരുദ്ധർ'; ഹാഥ്റാസ് അപകടത്തിൽ 'ബാബ'യുടെ പ്രതികരണം

Jul 3, 2024 08:31 PM

#hathrasstampede | 'അപകടം നടന്നത് ഞാൻ പോയതിന് ശേഷം, പിന്നിൽ സാമൂഹ്യ വിരുദ്ധർ'; ഹാഥ്റാസ് അപകടത്തിൽ 'ബാബ'യുടെ പ്രതികരണം

ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇയാളുടെ പ്രതികരണം. മരണത്തിൽ അപലപിച്ച ബാബ എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ...

Read More >>
Top Stories