#attack | തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം; യുവ വ്യവസായിക്ക് പരിക്ക്

#attack | തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം; യുവ വ്യവസായിക്ക് പരിക്ക്
Jul 2, 2024 10:45 AM | By Athira V

തലശ്ശേരി : ( www.truevisionnews.com  ) മോട്ടോർ ബൈക്കിലെത്തിയ സംഘം തലശ്ശേരിയിൽ വീട്ടിൽ അതിക്രമിച്ച് കടന്നെത്തി അക്രമം നടത്തിയതായി പരാതി. കല്ലേറിലും അക്രമത്തിലും യുവ വ്യവസായിക്ക് പരിക്ക്.

അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. തലശ്ശേരി പോലീസ് ക്വാട്ടേഴ്സിന് സമീപത്തെ തച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്. മദ്യപിച്ച് ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്.


ആ സമയത്ത് വീട്ടിലുണ്ടായിരുന്ന അരവിന്ദ് രത്‌നാകർ എന്ന ഉണ്ണിയെ സംഘം ആക്രമിച്ചതായും പൊലീസിൽ പരാതിപ്പെട്ടു. വീട്ടിലെ ഇലക്ട്രിക്ക് പമ്പിംഗ് മോട്ടോറുകളും വാഴത്തോട്ടവും നശിപ്പിച്ചു.

കല്ലേറിൽ വളർത്തുനായക്കും പരിക്കേറ്റു. കുടക്കളം സ്വദേശി തോക്ക് ജിതേഷ്, പിണറായി സ്വദേശി സുബി എന്ന സുബൻ എന്നിവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അരവിന്ദ് രത്നാകറിൻ്റെ പരാതിയിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

#Attack #house #Thalassery #Young #businessman #injured

Next TV

Related Stories
#bodyfound  | പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

Jul 4, 2024 12:19 PM

#bodyfound | പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

നാട്ടുകാരും പാനൂർ പൊലീസും ചേർന്നാണ് മൃതദ്ദേഹം...

Read More >>
#Waste | മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി: വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി

Jul 4, 2024 12:05 PM

#Waste | മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി: വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി

ഈ പ്രദേശത്ത് പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള മാലിന്യങ്ങൾ നിരവധി കിടക്കുന്നുണ്ടെന്നും ഇവർ സ്ഥിരമായി മാലിന്യം തള്ളുന്നവരാണെന്നും നാട്ടുകാർ...

Read More >>
#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി

Jul 4, 2024 11:56 AM

#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി

തന്റെ വാഹനത്തിലേക്ക് ചാടി എത്തിയവരെ രക്ഷപ്പെടുത്തുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേഹത്ത് വാഹനം തട്ടാതിരിക്കാൻ ആണ്...

Read More >>
#sreekalamurder | വീണ്ടും ട്വിസ്റ്റ്, കൂട്ടുപ്രതികൾ അറിയാതെ മൃതദേഹം മാറ്റി അനിലിന്റെ ‘ദൃശ്യം മോഡൽ’?; ‘കലയേപ്പോലെ കൊല്ലു’മെന്ന് ഭാര്യയോട് പ്രമോദ്, കുടുങ്ങി!

Jul 4, 2024 11:46 AM

#sreekalamurder | വീണ്ടും ട്വിസ്റ്റ്, കൂട്ടുപ്രതികൾ അറിയാതെ മൃതദേഹം മാറ്റി അനിലിന്റെ ‘ദൃശ്യം മോഡൽ’?; ‘കലയേപ്പോലെ കൊല്ലു’മെന്ന് ഭാര്യയോട് പ്രമോദ്, കുടുങ്ങി!

പ്രതികളിലൊരാൾ ഭാര്യയുമായുള്ള വഴക്കിനിടെ ‘കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്’ ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വർഷത്തിനു ശേഷം...

Read More >>
Top Stories