#ksu | 'ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട'; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു

#ksu | 'ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട'; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു
Jun 30, 2024 08:23 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടെന്ന് കെഎസ്‍യു.

പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുമെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ തയാറാകണം. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ തത്കാലം പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടതില്ല.

അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി സജി ചെറിയാനും വി ശിവൻകുട്ടിയും ഉൾപ്പെട്ട സംസ്ഥാന സർക്കാരുമാണ്.

പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്താതെ ആദ്യം തുടർപഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സർക്കാർ ശ്രദ്ധ നൽകണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

സ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല.

പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാൻ പറഞ്ഞു.

കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മറുപടി നൽകുകയും ചെയ്തിരുന്നു.

രളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.

#minister #who #insulted #constitution #dont #measure #standard #students #says #ksu

Next TV

Related Stories
#KSurendran | വയനാട്ടില്‍ ഈസിവാക്കോവര്‍ പ്രതീക്ഷിക്കേണ്ട; പ്രിയങ്കയ്‌ക്കെതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കും - കെ.സുരേന്ദ്രന്‍

Jul 2, 2024 02:49 PM

#KSurendran | വയനാട്ടില്‍ ഈസിവാക്കോവര്‍ പ്രതീക്ഷിക്കേണ്ട; പ്രിയങ്കയ്‌ക്കെതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കും - കെ.സുരേന്ദ്രന്‍

ഏത് വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇത്തരം വിവരങ്ങൾ കിട്ടിയതെന്ന് അദ്ദേഹം...

Read More >>
#vvasif | 'താൻ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രം;  സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കുന്നത്' -വി വസീഫ്

Jul 2, 2024 02:02 PM

#vvasif | 'താൻ സ്ഥാനാർത്ഥിയാകുമെന്നത് അഭ്യൂഹം മാത്രം; സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കുന്നത്' -വി വസീഫ്

പാലക്കാട്ടെ സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കുകയെന്ന് വി വസീഫ്...

Read More >>
#KSurendran | ഇത്തരം പരാമർശങ്ങൾ ആസൂത്രിതം; ‘രാഹുൽ ഗാന്ധി ഹിന്ദുക്കളെ അപമാനിക്കുന്നു’- കെ സുരേന്ദ്രൻ

Jul 2, 2024 11:16 AM

#KSurendran | ഇത്തരം പരാമർശങ്ങൾ ആസൂത്രിതം; ‘രാഹുൽ ഗാന്ധി ഹിന്ദുക്കളെ അപമാനിക്കുന്നു’- കെ സുരേന്ദ്രൻ

എന്നാൽ രാഹുൽ ഗാന്ധി എല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. ശ്രീരാമൻ ജനിച്ചതിന് തെളിവില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുത്തവരാണ്...

Read More >>
#mvgovindan | 'പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയതെന്തിന്'? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട്' -എംവി ഗോവിന്ദൻ

Jul 1, 2024 09:04 PM

#mvgovindan | 'പാർട്ടിയുടെ അക്കൌണ്ടുകൾ കണ്ടുകെട്ടിയതെന്തിന്'? ഇഡിക്കെതിരെ നിയമയുദ്ധവുമായി മുന്നോട്ട്' -എംവി ഗോവിന്ദൻ

തെറ്റായ ഒരു നടപടിയും വെച്ച് പൊറുപ്പിക്കില്ല. വലിയ നിയമ യുദ്ധവുമായി മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദൻ...

Read More >>
#ksudhakaran | 'സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍രേഖ വെറും ജലരേഖ; പൂര്‍വാധികം ശക്തിയോടെ തെറ്റുകളില്‍ മുഴുകാനുള്ള മറയാണിത്' -കെ സുധാകരന്‍

Jul 1, 2024 03:24 PM

#ksudhakaran | 'സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍രേഖ വെറും ജലരേഖ; പൂര്‍വാധികം ശക്തിയോടെ തെറ്റുകളില്‍ മുഴുകാനുള്ള മറയാണിത്' -കെ സുധാകരന്‍

ഓരോ തെരഞ്ഞെടുപ്പ് തോല്‍വിയിലും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തെറ്റുതിരുത്തല്‍ രേഖയെന്നു പറഞ്ഞ് ജനങ്ങളെ...

Read More >>
#cpm | ജനങ്ങളിലേയ്ക്കിറങ്ങും, അകൽച്ച ഇല്ലാതാക്കും; തിരുത്തൽ നടപടിക്കൊരുങ്ങി സിപിഎം

Jun 30, 2024 07:51 PM

#cpm | ജനങ്ങളിലേയ്ക്കിറങ്ങും, അകൽച്ച ഇല്ലാതാക്കും; തിരുത്തൽ നടപടിക്കൊരുങ്ങി സിപിഎം

ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് കമ്മിറ്റിയുടെ...

Read More >>
Top Stories