#accident | ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥി മരിച്ചു

#accident | ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥി  മരിച്ചു
Jul 2, 2024 10:16 AM | By Susmitha Surendran

കോട്ടയം: (truevisionnews.com)  മണർകാട് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥി മരിച്ചു.

പാമ്പാടി വെള്ളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ സുഹൃത്ത് മണർകാട് സ്വദേശി ആഷിഖ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മണർകാട് സെന്‍റ് മേരീസ് കോളജിലെ അവസാന വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയാണ് ഷോൺ. ഞായറാഴ്ച രാത്രി 12.30ഓടെ കെ.കെ. റോഡിലായിരുന്നു അപകടം.

കോട്ടയത്തെ തീയറ്ററിൽ സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഐരാറ്റുനടയിൽ വച്ച് നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

നാട്ടുകാരാണ് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷോൺ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണി മുതൽ സെന്‍റ് മേരീസ് കോളജിൽ മൃതദേഹം പൊതുദർശനത്തിന് വക്കും. പിന്നീട് ഗ്രാമറ്റം-കൊല്ലംകുഴി ഭാഗത്തുള്ള വസതിയിലേക്ക് കൊണ്ടു പോകും.

വൈകിട്ട് മൂന്നു മണിക്ക് മാങ്ങാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

#Bike #hit #electricity #pole #accident #college #student #died #undergoing #treatment

Next TV

Related Stories
#sreekalamurder | വീണ്ടും ട്വിസ്റ്റ്, കൂട്ടുപ്രതികൾ അറിയാതെ മൃതദേഹം മാറ്റി അനിലിന്റെ ‘ദൃശ്യം മോഡൽ’?; ‘കലയേപ്പോലെ കൊല്ലു’മെന്ന് ഭാര്യയോട് പ്രമോദ്, കുടുങ്ങി!

Jul 4, 2024 11:46 AM

#sreekalamurder | വീണ്ടും ട്വിസ്റ്റ്, കൂട്ടുപ്രതികൾ അറിയാതെ മൃതദേഹം മാറ്റി അനിലിന്റെ ‘ദൃശ്യം മോഡൽ’?; ‘കലയേപ്പോലെ കൊല്ലു’മെന്ന് ഭാര്യയോട് പ്രമോദ്, കുടുങ്ങി!

പ്രതികളിലൊരാൾ ഭാര്യയുമായുള്ള വഴക്കിനിടെ ‘കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്’ ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വർഷത്തിനു ശേഷം...

Read More >>
#accident | ബസ് മറിഞ്ഞ് നിന്നത് എന്റെ മുന്നിലായിരുന്നു, അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും നോക്കിനിന്നില്ല - അപകടത്തിന്റെ നടുക്കം മാറാതെ ദൃക്‌സാക്ഷി

Jul 4, 2024 11:39 AM

#accident | ബസ് മറിഞ്ഞ് നിന്നത് എന്റെ മുന്നിലായിരുന്നു, അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും നോക്കിനിന്നില്ല - അപകടത്തിന്റെ നടുക്കം മാറാതെ ദൃക്‌സാക്ഷി

അവിടെയെത്തിയ വാഹനങ്ങളിലുള്ളവരെല്ലാം തന്നെ വ്യക്തിപരമായ പല തിരക്കുകളും മാറ്റിവെച്ച് രക്ഷാപ്രവർത്തനത്തിലും പരിക്കേറ്റവരെ...

Read More >>
#KalaMurderCase | 'കലയെ അവസാനമായി കണ്ടത് കൊച്ചിയില്‍വെച്ച്, ബന്ധം അവസാനിപ്പിച്ചിരുന്നു'; മുൻ ആൺസുഹൃത്തിന്‍റെ മൊഴി

Jul 4, 2024 10:59 AM

#KalaMurderCase | 'കലയെ അവസാനമായി കണ്ടത് കൊച്ചിയില്‍വെച്ച്, ബന്ധം അവസാനിപ്പിച്ചിരുന്നു'; മുൻ ആൺസുഹൃത്തിന്‍റെ മൊഴി

മുഖ്യസാക്ഷിയായ സുരേഷ്കുമാറാണ് പരാതിക്കാരനെന്നും ഇയാളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ...

Read More >>
#sreekalamurder |  കല കൊലപാതകക്കേസ്; 'കൂടുതൽ പേര്‍ക്ക് പങ്കുണ്ട്', അനിലിന്‍റെ കുടുംബത്തെ ചോദ്യം ചെയ്യണമെന്ന് കലയുടെ സഹോദരൻ

Jul 4, 2024 10:56 AM

#sreekalamurder | കല കൊലപാതകക്കേസ്; 'കൂടുതൽ പേര്‍ക്ക് പങ്കുണ്ട്', അനിലിന്‍റെ കുടുംബത്തെ ചോദ്യം ചെയ്യണമെന്ന് കലയുടെ സഹോദരൻ

കേസിൽ സാക്ഷിയായ സുരേഷിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം...

Read More >>
Top Stories