Jun 30, 2024 07:51 PM

ന്യൂഡല്‍ഹി: ( www.truevisionnews.com  ) തിരുത്തല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി സി.പി.എം. പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആളുകളെ കേള്‍ക്കാനാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം.

ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം. മത-സാമുദായിക സംഘടനകള്‍ കേരളത്തില്‍ സി.പി.എമ്മിനെതിരേ പ്രവര്‍ത്തിക്കുന്നുവെന്നും കേന്ദ്രകമ്മിറ്റിയില്‍ വിലയിരുത്തലുണ്ടായി.

രൂക്ഷവിമര്‍ശനത്തിന്റെ സ്വരമാണ് ഞായറാഴ്ച പൂര്‍ത്തിയായ സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തില്‍നിന്ന് ഉയര്‍ന്നത്. തുടർന്നാണ് തിരുത്തല്‍ നടപടിയിലേക്ക് കടക്കാനുള്ള നിര്‍ദേശമുണ്ടായത്.

കേരളത്തിലേറ്റ തിരിച്ചടിക്ക് ഇടയാക്കിയ പിഴവുകൾ എവിടെ സംഭവിച്ചു, എങ്ങനെ തിരുത്തണം തുടങ്ങിയ കാര്യങ്ങൾ കേന്ദ്രകമ്മിറ്റി നേരിട്ട് വിലയിരുത്തി. നേരത്തെ പൂര്‍ത്തിയായ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.

#cpm #central #committee #meeting

Next TV

Top Stories