#health | പിരീഡ്സ് ദിവസങ്ങളിലെ അമിത രക്തസ്രാവം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

#health |   പിരീഡ്സ് ദിവസങ്ങളിലെ അമിത രക്തസ്രാവം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Jun 30, 2024 10:52 AM | By Athira V

( www.truevisionnews.com  ) ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞതാണ്. വയറ് വേദന, നടുവേദന, ക്ഷീണം നിരവധി പ്രശ്നങ്ങളാണ് പിരീഡ്സ് സമയത്ത് ഉണ്ടാകുന്നത്. മറ്റൊന്ന്, പിരീഡ്സ് സമയത്ത് അമിതമായ രക്തസ്രാവം ചിലരിലെങ്കിലും കാണുന്ന പ്രശ്നമാണ്.

അമിത ആർത്തവ രക്തസ്രാവത്തിനെയാണ് മെനോറാജിയ (Menorrhagia) എന്ന് പറയുന്നത്. ഇത് ദൈനംദിന ജീവിതത്തെ കാര്യമായി തടസ്സപ്പെടുത്തും. ഈ അവസ്ഥ അനുഭവിക്കുന്ന സ്ത്രീകൾക്ക് വലിയ കട്ടപിടിക്കുന്നതിലൂടെ ഗണ്യമായ അളവിൽ രക്തം നഷ്ടപ്പെടാം.

അമിത രക്തസ്രാവം വിളർച്ച, ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, എന്നിവയിലേക്ക് നയിക്കാം. അമിത രക്തസ്രാവം പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് ഗുരുഗ്രാം ക്ലൗഡ്‌നൈൻ ഹോസ്പിറ്റൽ ഡയറക്‌ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. നിതിക സോബ്‌തി പറയുന്നു.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം

അമിത രക്തസ്രാവമുള്ളവർ ആർത്തവ ദിവസങ്ങളിൽ ഇരുമ്പടങ്ങിയ ഭക്ഷണങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നത് നല്ലതാണ്. തുടർച്ചയായ ദിവസങ്ങളിൽ ധാരാളം രക്തം നഷ്ടമാകുന്നത്തിനാൽ അത് പരിഹരിക്കാൻ ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

ഇരുമ്പിൻ്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആപ്രിക്കോട്ട്, ഉണക്കമുന്തിരി, മുട്ട, ബീൻസ്, വേവിച്ച ചീര, ബ്രൊക്കോളി, ഡ്രെെ ഫ്രൂട്സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

ഇഞ്ചി ചായ

ഇഞ്ചിയുടെ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിസ്പാസ്മോഡിക് ഗുണങ്ങൾ ആർത്തവ വേദന കുറയ്ക്കുകയും ആർത്തവ സമയത്ത് നഷ്ടപ്പെടുന്ന രക്തത്തിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യും.

കറുവപ്പട്ട, മല്ലിയില

കറുവപ്പട്ടയും മല്ലിയിലയും ചേർത്തുള്ള വെള്ളം അമിത രക്തസ്രാവം തടയുന്നു. ആർത്തവ ദിനങ്ങളിൽ ചൂടോടെ കറുവപ്പട്ട, മല്ലിയില വെള്ളം കുടിക്കാവുന്നതാണ്.

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ (ACV) ശരീരത്തെ ശുദ്ധീകരിക്കാനും രക്തയോട്ടം നിയന്ത്രിക്കാനും അമിതമായ ആർത്തവപ്രവാഹം കുറയ്ക്കാനും കഴിവുണ്ട്. ആർത്തവ ലക്ഷണങ്ങ അസ്വസ്ഥതകൾ കുറയ്ക്കുന്നതിന് രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തി ദിവസവും രണ്ടോ മൂന്നോ തവണ കുടിക്കാവുന്നതാണ്.

ശുചിത്വം പ്രധാനം

ആർത്തവ ദിനങ്ങളിൽ ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അമിത രക്ത സ്രാവമുണ്ടെങ്കിൽ തീർച്ചയായും ശുചിത്വം ഉറപ്പാക്കണം. ഓരോ തവണ നാപ്കിൻ മാറുമ്പോഴും ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതിയാകും.

#home #remedies #excessive #bleeding #during #periods #days

Next TV

Related Stories
ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന്  അറിഞ്ഞിരുന്നോളൂ...

Jul 11, 2025 08:40 AM

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് അറിഞ്ഞിരുന്നോളൂ...

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് ...

Read More >>
ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

Jul 10, 2025 10:18 PM

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ...

Read More >>
കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

Jul 10, 2025 07:50 AM

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന്...

Read More >>
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

Jul 9, 2025 09:30 AM

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കുന്ന ശീലങ്ങൾ...

Read More >>
Top Stories










//Truevisionall