#ayodhya | അയോധ്യ രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച; ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

#ayodhya | അയോധ്യ രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച; ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Jun 29, 2024 01:43 PM | By Susmitha Surendran

അയോധ്യ: (truevisionnews.com)  അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമ​ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടാവുകയും ​ക്ഷേത്ര വഴിയിൽ വെള്ളക്കെട്ടുണ്ടാവുകയും ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു.

പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ധ്രുവ് അഗർവാൾ, അസിസ്റ്റൻന്റ് എഞ്ചിനീയർ അനൂജ് ദേശ്‌വാൾ, ജൂനിയർ എഞ്ചിനീയർ പ്രഭാത് പാണ്ഡെ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആനന്ദ് കുമാർ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയർ രാജേന്ദ്ര കുമാർ യാദവ്, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

വെള്ളിയാഴ്ച സ്‌പെഷ്യൽ സെക്രട്ടറി വിനോദ് കുമാറിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. പിഡബ്ല്യുഡി ചീഫ് എൻജിനീയർ വി കെ ശ്രീവാസ്തവാണ് പ്രഭാത് പാണ്ഡെയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

വിഷയവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ആസ്ഥാനമായുള്ള കരാറുകാരായ ഭുവൻ ഇൻഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്.

ക്ഷേത്രനിർമ്മാണത്തിൽ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയിരുന്നു.

കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെ ക്ഷേത്രത്തിൽ ചോർച്ചയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ​ക്ഷേത്രത്തിലേക്കുള്ള വഴിയിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു.

അതേസമയം, ശ്രീകോവിലിൻ്റെ മേൽക്കൂരയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും താഴേക്ക് ഒഴുകിയിട്ടില്ലെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യാഴാഴ്ച പറഞ്ഞു.

കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജയ് ചൗഹാൻ പറഞ്ഞു.

#Ayodhya #Ram #Temple #roof #leak #Suspension #six #officials

Next TV

Related Stories
#RahulGandhi  |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

Jul 1, 2024 04:34 PM

#RahulGandhi |‘കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്ര’; പരമശിവന്റെ ചിത്രം സഭയിൽ ഉയർത്തി രാഹുൽ ഗാന്ധി

ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്....

Read More >>
#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

Jul 1, 2024 03:19 PM

#zikavirus | ഗർഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

കഴിഞ്ഞ 10 ദിവസത്തിനിടെ പൂനെയിൽ അഞ്ച് സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട്...

Read More >>
#tankcollapsed | കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു;13 പേർക്ക് പരിക്ക്

Jul 1, 2024 03:18 PM

#tankcollapsed | കുടിവെള്ള സംഭരണി തകർന്ന് രണ്ടു പേർ മരിച്ചു;13 പേർക്ക് പരിക്ക്

നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്....

Read More >>
#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്

Jul 1, 2024 02:59 PM

#trapped |യൂട്യൂബിൽ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ ടവറിൽ വലിഞ്ഞുകയറി, സുഹൃത്ത് മുങ്ങി; യുവാവിനെ താഴെയിറക്കി ഫയർഫോഴ്സ്

ഒടുവില്‍ പൊലീസും അ​ഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ...

Read More >>
#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 1, 2024 01:58 PM

#heavyrain | മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

അവർ താമസിച്ചിരുന്ന വീടിന് പിന്നിൽ വിശാലമായ സ്ഥലമുണ്ട്. ആ സ്ഥലത്ത് ഒരു വലിയ കുഴിയും ഉണ്ടായിരുന്നു....

Read More >>
#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

Jul 1, 2024 01:25 PM

#drowned | വെള്ളച്ചാട്ടത്തിൽ പതിയിരുന്നത് അപ്രതീക്ഷിത അപകടം; ഒൻപതുകാരി കൂടി മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ

പകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം...

Read More >>
Top Stories