(truevisionnews.com) മഴക്കാലത്ത് ദഹനപ്രശ്‌നങ്ങള്‍ കൂടുന്നത് പതിവാണ്. ഛര്‍ദ്ദിയും വയറിളക്കവും വയറുവേദനയുമെല്ലാം പലരേയും അലട്ടുന്നുണ്ട്.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തിലൊരു പരിഹാരമാണ് ചെറുപയര്‍. ആയുര്‍വേദത്തില്‍ നിന്നുള്ള ഒരു പരിഹാരമാര്‍ഗമായാണ് ന്യൂട്രീഷ്യനിസ്റ്റായ ശ്വേത ജെ.പഞ്ചല്‍ ഇതേക്കുറിച്ച് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വിശദീകരിക്കുന്നത്.
ചെറുപയര്‍ തിളപ്പിച്ച വെള്ളമാണ് ഇതിനായി കുടിക്കേണ്ടത്. വയറിൽ ഗ്യാസ് കേറിയതിനും ദഹനക്കേടിനുമെല്ലാം ഇത് പരിഹാരമായി ഉപയോഗിക്കാം.
ഈ വെള്ളം വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാം. ഇതിന്റെ റെസിപ്പിയും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. മലബന്ധമുള്ളവര്‍ക്ക് ഇത് കുടിക്കുന്നത് നല്ലതാണ്.
ഇത് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനും ശരീരത്തില്‍നിന്നും വിഷാംശം പുറന്തള്ളാനും ഗുണം ചെയ്യും. മഴക്കാലത്ത് ദഹനപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലതാണ്. മധുരമുള്ള പാനീയങ്ങളും അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.
ചെറുപയര്‍ വെള്ളം തയ്യാറാക്കാം
ചെറുപയര്‍ വെള്ളം ഉണ്ടാക്കാന്‍ ആദ്യം ചെയ്യേണ്ടത് ചെറുപയര്‍ കുറച്ചധികം വെള്ളത്തിലിട്ട് തിളപ്പിക്കണം.
ഇത് തണുത്ത് കഴിയുമ്പോള്‍ ഗ്ലാസിലേക്ക് അരിച്ചെടുക്കുക. ഒരു ടേബിള്‍സ്പൂണ്‍ നെയ്യ്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍, കുരുമുളക് എന്നിവ ചേര്‍ത്ത് കുടിക്കാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
#health #benefits #moong #water