#accident | നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി അപകടം; രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

#accident | നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി അപകടം;  രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം
Jun 28, 2024 10:10 AM | By Athira V

ബെംഗളൂരു: ( www.truevisionnews.com  )കർണാടകയിലെ ഹാവേരിയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.

9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കിൽ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടനത്തിന് പോയി വരുന്നവരായിരുന്നു അപകടത്തിൽപ്പെട്ടതെന്നും മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.

#bus #truck #accident #13 #killed #many #injured #karnataka #highway

Next TV

Related Stories
#kradhakrishnan |  'കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു' -  കെ രാധാകൃഷ്ണൻ

Jun 30, 2024 02:59 PM

#kradhakrishnan | 'കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു' - കെ രാധാകൃഷ്ണൻ

സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണൻ ദില്ലിയിൽ...

Read More >>
#narendramodi | ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

Jun 30, 2024 02:28 PM

#narendramodi | ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

അവരുടെ നിർമാണ സഹകരണ സംഘത്തെയും കർത്തുമ്പി കുടകളെയും കുറച്ച ലോകത്തിലെ ജനങ്ങൾക്ക് വെളിപ്പെടുത്തി. കേരള സംസ്കാരത്തിൽ കുടകൾക്ക് പ്രത്യേക...

Read More >>
#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

Jun 30, 2024 02:17 PM

#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

സനേഹി പ്രായപൂർത്തിയാവാത്ത ഭിന്നശേഷി പെൺകുട്ടിയെ വീട്ടിൽക്കയറി ബലാത്സം​ഗം ചെയ്തതായി വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ ജയപ്രകാശ് പാട്ടീൽ കോടതിയെ...

Read More >>
#insurance |2 വർഷത്തിനിടെ യുവതിക്ക് രണ്ട് 'മരണം'; അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് 1.1 കോടി തട്ടിയ കഥ! കേസെടുത്ത് പൊലീസ്

Jun 30, 2024 01:31 PM

#insurance |2 വർഷത്തിനിടെ യുവതിക്ക് രണ്ട് 'മരണം'; അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് 1.1 കോടി തട്ടിയ കഥ! കേസെടുത്ത് പൊലീസ്

ഇൻഷുറൻസ് കമ്പനി ഇവർ ഇൻഷുർ ചെയ്ത മറ്റൊരു ഇൻഷുറൻസ് സ്ഥാപനത്തെ സമീപിക്കുകയും കാഞ്ചൻ്റെ മരണത്തിൻ്റെ വിശദാംശങ്ങൾ തേടുകയും...

Read More >>
Top Stories