#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം
Jun 30, 2024 02:17 PM | By Susmitha Surendran

മുംബൈ: (truevisionnews.com)  ബൗദ്ധിക വെല്ലുവിളി നേരിടുന്ന സംസാരശേഷിയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം. ഇരയായ പെൺകുട്ടി താൻ നേരിട്ട ക്രൂരത ആം​ഗ്യഭാഷയിൽ വിവരിച്ചതിനു പിന്നാലെയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

മഹാരാഷ്ട്രയിലെ പൽഘാർ ജില്ലയിലെ വാസൈ പ്രത്യേക കോടതിയാണ് 48കാരനായ സനേഹി ശ്രീകിഷൻ ​ഗൗഡിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ്.വി കോൻ​ഗൽ ആണ് പോക്സോ നിയമപ്രകാരം പ്രതിയെ ശിക്ഷിച്ചത്.

16കാരിയായ പെൺകുട്ടിയെയാണ് അയൽവാസിയായ പ്രതി വീട്ടിൽ ആരുമില്ലാത്ത സമയം പീഡിപ്പിച്ചത്. 2017 ജനുവരിയിലായിരുന്നു സംഭവം.

സനേഹി പ്രായപൂർത്തിയാവാത്ത ഭിന്നശേഷി പെൺകുട്ടിയെ വീട്ടിൽക്കയറി ബലാത്സം​ഗം ചെയ്തതായി വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ ജയപ്രകാശ് പാട്ടീൽ കോടതിയെ അറിയിച്ചു.

തുടർന്ന്, താൻ നേരിട്ട ക്രൂരതകൾ പെൺകുട്ടി ആം​ഗ്യഭാഷയിൽ മാതാവിനോട് വിവരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയത്.

ആം​ഗ്യഭാഷയിലൂടെ കാര്യങ്ങൾ വിവരിച്ച ഇരയായ പെൺകുട്ടിയടക്കം ഒമ്പത് സാക്ഷികൾ കോടതിയിൽ മൊഴി നൽകിയതായി പ്രോസിക്യൂട്ടർ പറഞ്ഞു.

പെൺകുട്ടിക്ക് മിതമായ ബൗദ്ധിക വൈകലമുണ്ടെന്നും കൃത്യത്തിന്റെ തെറ്റും ശരിയും മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നൽകേണ്ടതുണ്ടെന്നും ജഡ്ജ് പറഞ്ഞു. തുടർന്ന് ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിക്കുകയായിരുന്നു.

#Accused #who #molested #mentally #challenged #girl #gets #life #imprisonment.

Next TV

Related Stories
#KeralaAssembly | സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി; സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

Jul 2, 2024 12:34 PM

#KeralaAssembly | സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി; സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

ജയറാം രമേശ് എന്നേക്കാൾ പ്ര​ഗൽഭനാണെന്നും, താൻ മോശമാണെന്നും അധ്യക്ഷന് തോന്നുന്നത് വർണാശ്രമ വ്യവസ്ഥ ഉള്ളിലുള്ളതുകൊണ്ടാണെന്ന് ഖർ​ഗെ...

Read More >>
#RajyaSabhaMP | കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

Jul 2, 2024 11:35 AM

#RajyaSabhaMP | കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

ബിനോയ് വിശ്വം, എളമരം കരീം, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ്...

Read More >>
#Bodyfound | കാ​ണാ​താ​യ സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

Jul 2, 2024 10:53 AM

#Bodyfound | കാ​ണാ​താ​യ സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

പൊ​ലീ​സി​നൊ​പ്പം അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം...

Read More >>
#drowned | 'അവളറിഞ്ഞില്ല,അത് പിതാവിന്റെ അവസാന വീഡിയോയാണെന്ന്'; മകളുടെ കൺമുന്നിലൂടെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Jul 2, 2024 10:24 AM

#drowned | 'അവളറിഞ്ഞില്ല,അത് പിതാവിന്റെ അവസാന വീഡിയോയാണെന്ന്'; മകളുടെ കൺമുന്നിലൂടെ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

കുട്ടികളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരാണ് വെള്ളച്ചാട്ടത്തിന് നടുവിൽ...

Read More >>
#RahulGandhi | മോദിയടക്കം പ്രതിഷേധിച്ചു; രാഹുലിന്റെ ‘ഹിന്ദു’ പരാമർശം ഉൾപ്പെടെ രേഖകളിൽനിന്ന് നീക്കി

Jul 2, 2024 09:58 AM

#RahulGandhi | മോദിയടക്കം പ്രതിഷേധിച്ചു; രാഹുലിന്റെ ‘ഹിന്ദു’ പരാമർശം ഉൾപ്പെടെ രേഖകളിൽനിന്ന് നീക്കി

ഇതിന് പിന്നാലെയാണ് പരാമർശം രേഖകളിൽനിന്ന് നീക്കിയത്. ബിജെപി, ആർഎസ്എസ് സംഘടനകൾക്കെതിരെയുള്ള രാഹുലിന്റെ ചില പരാമർശങ്ങളും രേഖകളിൽനിന്ന്...

Read More >>
Top Stories