#drowned | ഒരേ ഖബറിൽ കളിക്കൂട്ടുകാർക്ക് അന്ത്യനിദ്ര; കണ്ണീരിൽ മുങ്ങി മാച്ചേരി

#drowned | ഒരേ ഖബറിൽ കളിക്കൂട്ടുകാർക്ക് അന്ത്യനിദ്ര; കണ്ണീരിൽ മുങ്ങി മാച്ചേരി
Jun 30, 2024 07:42 PM | By Susmitha Surendran

ചക്കരക്കല്ല് (കണ്ണൂർ): (truevisionnews.com)  കണയന്നൂർ പള്ളിക്കണ്ടി പള്ളി ഖബർസ്ഥാനിൽ ഒരുക്കിയ വലിയ ഒരു ഖബറിലെ രണ്ട് ചെറുകുഴികളിലായി ചേതനയേറ്റ രണ്ട് പിഞ്ചുദേഹങ്ങൾ മണ്ണോട് ചേർത്തുവെക്കുമ്പോൾ സങ്കടക്കടലിലായിരുന്നു കൂടിനിന്നവർ.

ഒന്നിച്ച് പഠിച്ചും കളിച്ചും നടന്ന്, നാട്ടുകാരുടെ കണ്ണിലുണ്ണിയായി വളർന്ന കുരുന്നുകളുടെ ​പെട്ടെന്നുള്ള മരണം നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരുന്നു.

ഇന്നലെ ഉച്ചക്കാണ് മാച്ചേരി നമ്പ്യാർ പീടികക്ക് സമീപം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കാ​ട്ടി​ൽ പു​തി​യ​പു​ര​യി​ൽ സാ​ജി​ത​യു​ടെ​യും മു​നീ​റി​ന്റെ​യും മ​ക​ൻ മു​ഹ​മ്മ​ദ് മി​സ്ബു​ൽ ആ​മി​ർ (12), മാ​ച്ചേ​രി അ​നു​ഗ്ര​ഹി​ൽ അ​ൻ​സി​ല​യു​ടെ​യും ന​വാ​സി​ന്റെ​യും മ​ക​ൻ ആ​ദി​ൽ ബി​ൻ മു​ഹ​മ്മ​ദ് (12) എ​ന്നി​വ​ർ മുങ്ങിമ​രി​ച്ച​ത്.

കഴിഞ്ഞ വർഷം വരെ ചക്കരക്കൽ മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഇരുവരും പഠിച്ചത്. ഈ അധ്യയന വർഷം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലും ഒരുമിച്ചായിരുന്നു.

എന്നും സ്കൂളിലേക്ക് പോകുന്നതും കളിക്കാൻ പോകുന്നതും ഒരുമിച്ചായിരുന്നു.ഞായറാഴ്ച്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ച 1 മണിയോടെ മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്‌ലാം മദ്റസയിൽ ആംബുലൻസിൽ എത്തിയ മൃതദേഹം പൊതുദർശനത്തിന് വെച്ചു.

രാവിലെ 11.30 മുതൽ തന്നെ മൗവ്വഞ്ചേരിയുടെ പള്ളിയിലും മദ്റസയിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിലുമൊക്കെയായി ആയിരങ്ങൾ അവസാനമായി കാണാനെത്തിയിരുന്നു.

സഹപാഠികളും അധ്യാപകരും രക്ഷിതാക്കളുമൊക്കെ പൊട്ടിക്കരഞ്ഞാണ് യാത്രാമൊഴിയേകിയത്. 45 മിനുട്ടോളം മദ്റസയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോയി.

വീട്ടുകാരുടെ നെഞ്ചു​പൊട്ടുന്ന വേദന കണ്ടുനിൽക്കാൻ കഴിയാതെ ഏവരും വിതുമ്പി. ഉച്ചയ്ക്ക് 2.20ന് അഞ്ചരക്കണ്ടി ഹയർ സെക്കൻറി സ്കൂളിൽ എത്തി. ഇരുവരുടെയും വിയോഗം വിശ്വസിക്കാനാവാതെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെയായിരുന്നു സ്കൂളിലെയും മദ്റസയിലെയും അധ്യാപകരും സഹപാഠികളും മൃതദേഹം കാണാനെത്തിയത്.

വളരെ ചെറിയ വയസ്സ് മുതൽ തന്നെ ആദിൽ എസ്.കെ.എസ്.ബി.വിയുടെ മദ്റസ ഭാരവാഹിയാണ്. നിലവിൽ എസ്.കെ.എസ്.ബി.വി റെയിഞ്ച് കൗൺസിലറാണ് ആദിൽ.

സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ, കെ.സി. മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, മുസ്‍ലിം ലീഗ് നേതാക്കളായ അബ്ദുൽ കരീം ചേലേരി, ഇബ്റാഹിം മുണ്ടേരി, കെ.പി താഹിർ, വി.വി ഫാറൂഖ്, ഷക്കീർ മൗവഞ്ചേരി, സമസ്ത നേതാക്കളായ സിദ്ദീഖ് ഫൈസി വെൺമണൽ, ഇസുദ്ദീൻ മൗലവി, പാണക്കാട് അലിശിഹാബ് തങ്ങൾ, റഷീദ് ഫൈസി പൊറോറ, മൂസ ഫൈസി എളംപാറ, ജമീൽ അഞ്ചരക്കണ്ടി, സൽമാൻ കണയന്നൂർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ, ജില്ലാ സെക്രട്ടറി റസാക്ക് മാണിയൂർ, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം സഅദി, എസ് എം എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുൽ റഷീദ് ദാരിമി, കമാലുദ്ദീൻ മുസ്‌ലിയാർ എന്നിവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.

സ്കൂളിൽ നടന്ന അനുശോചന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.കെ. അനിൽകുമാർ, സ്കൂൾ മാനേജർ വി.പി. കിഷോർ, സൊസൈറ്റി പ്രസിഡൻറ് എം.വി.ദേവദാസൻ, സെക്രട്ടറി പി.മുകുന്ദൻ, എ.ഇ.ഒ.എൻ സുജിത്ത്, ബി.പി.സി. സി.ആർ.വിനോദ്കുമാർ, പി.ടി.എ. പ്രസിഡൻറ് രമേശൻ കരുവാത്ത്, എം.എം. അജിത്കുമാർ, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് എ.കെ. സുരേന്ദ്രൻ, പ്രിൻസിപ്പൽ ഒ.എം. ലീന, പ്രഥമാധ്യാപിക പി.വി. ജ്യോതി, കെ. പ്രജുഷ, കെ.കെ. ദീപ, പി.വി. ഷഹിജ എന്നിവർ സംസാരിച്ചു.

#cremation #students #who #drowned #Kannur #completed

Next TV

Related Stories
#KalaMissingCase | മാന്നാര്‍ കൊല: കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടമെന്ന് സംശയം, വസ്തുക്കൾ കിട്ടി; ഭർത്താവിന്റെ പങ്കും സംശയത്തിൽ

Jul 2, 2024 06:06 PM

#KalaMissingCase | മാന്നാര്‍ കൊല: കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടമെന്ന് സംശയം, വസ്തുക്കൾ കിട്ടി; ഭർത്താവിന്റെ പങ്കും സംശയത്തിൽ

അന്വേഷണത്തിൽ കലയുടെ തിരോധാനത്തെ കുറിച്ചും വിവരം ലഭിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ അമ്പലപ്പുഴ സ്റ്റേഷനിൽ ഊമക്കത്തായി ചില വിവരങ്ങൾ...

Read More >>
#conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു

Jul 2, 2024 05:06 PM

#conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു

അക്രമത്തെ തുടർന്ന് പരിസരത്തെ നാട്ടുകാർ യോഗം ചേർന്ന് കോളജ് പ്രിൻസിപ്പലിനെ കാണുകയും നാട്ടുകാരുടെ ആവശ്യപ്രകാരം അക്രമണത്തിൽ ഏർപ്പെട്ട...

Read More >>
#arrest | വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

Jul 2, 2024 04:59 PM

#arrest | വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മെയ് 12 ന് ദുബൈയിൽ വെച്ചാണ് സംഭവം...

Read More >>
#MasapadiCase | മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ

Jul 2, 2024 03:44 PM

#MasapadiCase | മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ

കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമ സ്ഥാപങ്ങൾക്കും സി.എം.ആർ.എൽ പണം നൽകിയതെന്നും...

Read More >>
#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം

Jul 2, 2024 03:34 PM

#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം

ഇരുപതോളം പേർ ജോലി ചെയ്യുന്ന ബുക്ക് ഡിപ്പോയുടെ അവസ്ഥ പരിതാപകരമാണ്. തെരുവുനായ്ക്കൾ കയറുകയും മഴക്കാലത്ത് ചോർന്നൊലിക്കുകയും...

Read More >>
Top Stories