#AbrahamLincoln | എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി; സംഭവം താപനില 37.7 ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ

#AbrahamLincoln | എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി; സംഭവം താപനില 37.7 ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ
Jun 27, 2024 12:03 PM | By Sreenandana. MT

വാഷിംഗ്ടൺ:(truevisionnews.com) അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സ്ഥാപിച്ചിരുന്ന എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി. പ്രതിമയുടെ തല വേർപെട്ടു. 37 ഡിഗ്രി സെൽഷ്യസ് ചൂടാണ് വാഷിംഗ്ടണ്ണിൽ രേഖപ്പെടുത്തിയത്.

ആറടി ഉയരമുള്ള എബ്രഹാം ലിങ്കണിന്‍റെ പ്രതിമ വേനൽച്ചൂടിലാണ് ഉരുകാൻ തുടങ്ങിയത്. നോർത്ത് വെസ്റ്റ് വാഷിംഗ്ടണിലെ ഒരു സ്കൂളിൽ സ്ഥാപിച്ച പ്രതിമയാണ് ചൂടിൽ ഉരുകിയത്. ആദ്യം പ്രതിമയുടെ തല ഉരുകുകയും തുടർന്ന് ഒരു കാൽ ഉടലിൽ നിന്ന് വേർപെടുകയും ചെയ്തു.

താപനില 37.7 ഡിഗ്രി സെൽഷ്യസിൽ എത്തിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ആർട്ടിസ്റ്റ് സാൻഡി വില്യംസ് നാലാമനാണ് പ്രതിമയുടെ ശിൽപ്പി. പ്രതിമയുടെ തല താഴെ വീഴുമെന്ന ഘട്ടത്തിൽ നീക്കം ചെയ്തതാണെന്ന് കൾച്ചറൽ ഡിസി അറിയിച്ചു.

മെഴുകുതിരി പോലെ കാലക്രമേണ ഉരുകുന്ന തരത്തിലാണ് ശിൽപം രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും കടുത്ത ചൂട് ഈ പ്രക്രിയയെ കണക്കുകൂട്ടിയതിലും വേഗത്തിലാക്കിയെന്ന് കൾച്ചറൽ ഡിസി വിശദീകരിച്ചു.

60 ഡിഗ്രി സെൽഷ്യസിൽ ഉരുകുന്നതോ കഠിനമാകുന്നതോ ആയ മെഴുക് ആണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഓർമയെന്ന നിലയിൽ ഇൻസ്റ്റലേഷൻ സെപ്തംബർ വരെ സ്കൂളിൽ തുടരാനാണ് കൾച്ചറൽ ഡിസിയുടെ ലക്ഷ്യം.

#Abraham #Lincoln's #wax #statue #melted #intense #heat; #incident #occurred #temperature #reached #37.7 #degrees #Celsius

Next TV

Related Stories
#HealthCareFraud | മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കോടികളുടെ തട്ടിപ്പ്; ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കേസ്

Jul 2, 2024 03:14 PM

#HealthCareFraud | മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കോടികളുടെ തട്ടിപ്പ്; ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കേസ്

നേരിട്ടും ടെലിമെഡിസിൻ വഴിയും ചികിത്സാ സേവനം നൽകിയെന്ന് കാട്ടി വ്യാജ രേഖകളും...

Read More >>
#rocketcrash | പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപണം; നിമിഷനേരം കൊണ്ട് പൊട്ടിത്തെറിച്ച് റോക്കറ്റ്

Jul 2, 2024 01:36 PM

#rocketcrash | പരീക്ഷണത്തിനിടെ അബദ്ധത്തിൽ വിക്ഷേപണം; നിമിഷനേരം കൊണ്ട് പൊട്ടിത്തെറിച്ച് റോക്കറ്റ്

പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ...

Read More >>
#death | നാല് വർഷത്തിനുശേഷം നാട്ടിലേക്ക്; ഇന്ത്യൻ യുവതി ഓസ്ട്രേലിയയിൽ വിമാനത്തിൽ മരിച്ചു

Jul 2, 2024 12:47 PM

#death | നാല് വർഷത്തിനുശേഷം നാട്ടിലേക്ക്; ഇന്ത്യൻ യുവതി ഓസ്ട്രേലിയയിൽ വിമാനത്തിൽ മരിച്ചു

വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപുതന്നെ മൻപ്രീതിന് അസ്വസ്ഥതയുണ്ടായിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്...

Read More >>
#sexuallyassault | വിദ്യാർത്ഥിക്ക് നേരേ ലൈംഗികാതിക്രമം; യു.എസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Jul 1, 2024 02:10 PM

#sexuallyassault | വിദ്യാർത്ഥിക്ക് നേരേ ലൈംഗികാതിക്രമം; യു.എസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

ആറ് മുതല്‍ എട്ടുവരെ ക്ലാസുകളുള്ള സ്‌കൂളിലാണ് അലിസണ്‍...

Read More >>
#case | തടവുപുള്ളിയുമായി ലൈം​ഗിക ബന്ധം, വീഡിയോ ചോർന്നു; ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കേസെടുത്ത് പൊലീസ്

Jul 1, 2024 11:29 AM

#case | തടവുപുള്ളിയുമായി ലൈം​ഗിക ബന്ധം, വീഡിയോ ചോർന്നു; ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കേസെടുത്ത് പൊലീസ്

ഫുൾഹാമിൽ നിന്നുള്ള 30 കാരിയായ ലിൻഡ ഡി സൗസ അബ്രുവിനെതിരെയാണ്...

Read More >>
#poisons | പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് ഭര്‍ത്താവ് പുകഴ്ത്തി സംസാരിച്ചില്ല; സോഡയില്‍ വിഷം കലര്‍ത്തി ഭാര്യ, അറസ്റ്റില്‍

Jul 1, 2024 10:03 AM

#poisons | പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് ഭര്‍ത്താവ് പുകഴ്ത്തി സംസാരിച്ചില്ല; സോഡയില്‍ വിഷം കലര്‍ത്തി ഭാര്യ, അറസ്റ്റില്‍

ഭര്‍ത്താവിന്‍റെ 50-ാം പിറന്നാളിനോട് അനുബന്ധിച്ച് താന്‍ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് ഭര്‍ത്താവ് തന്നെ പ്രശംസിച്ച്...

Read More >>
Top Stories