#case | തടവുപുള്ളിയുമായി ലൈം​ഗിക ബന്ധം, വീഡിയോ ചോർന്നു; ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കേസെടുത്ത് പൊലീസ്

#case | തടവുപുള്ളിയുമായി ലൈം​ഗിക ബന്ധം, വീഡിയോ ചോർന്നു; ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കേസെടുത്ത് പൊലീസ്
Jul 1, 2024 11:29 AM | By Susmitha Surendran

ലണ്ടൻ: (truevisionnews.com)  ലണ്ടനിലെ ജയിലിൽ തടവുകാരനുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെ ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കുറ്റം ചുമത്തി.

തെക്കുപടിഞ്ഞാറൻ ലണ്ടനിലെ എച്ച്എംപി വാൻഡ്‌സ്‌വർത്ത് ജയിലിലാണ് സംഭവമുണ്ടായത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് 30കാരിയായ ഉദ്യോ​ഗസ്ഥക്കെതിരെ കേസെടുത്തത്.

ഫുൾഹാമിൽ നിന്നുള്ള 30 കാരിയായ ലിൻഡ ഡി സൗസ അബ്രുവിനെതിരെയാണ് കേസ്. പൊതു ഓഫീസിൽ മോശമായി പെരുമാറിയെന്നാണ് കുറ്റം. ഇവരെ തിങ്കളാഴ്ച ഓക്സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ജയിലിനുള്ളിൽ ചിത്രീകരിച്ചതായി ആരോപിക്കപ്പെടുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉദ്യോഗസ്ഥ യൂണിഫോമിലാണെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം പ്രവൃത്തി വെച്ച് പൊറുപ്പിക്കില്ലെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാനാകില്ലെന്നും ഉദ്യോ​​ഗസ്ഥർ പറ‍ഞ്ഞു.

1851-ൽ പണികഴിപ്പിച്ച വിക്ടോറിയൻ കാലഘട്ടത്തിലെ ജയിലായ എച്ച്എംപി വാൻഡ്സ്വർത്ത്, അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ജയിലാണ്.

ശേഷിയുടെ 163 ശതമാനത്തിൽ അധികമായി 1,500-ലധികം തടവുകാരാണ് ജയിലിൽ ഉള്ളത്. മെയ് മാസത്തിൽ ചീഫ് ഇൻസ്പെക്ടർ ഓഫ് പ്രിസൺസ് ചാർലി ടെയ്‌ലർ ജയിലിൻ്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ജസ്റ്റിസ് സെക്രട്ടറി അലക്സ് ചോക്കിന് കത്തെഴുതിയിരുന്നു.

തടവുകാരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരുടെ കഴിവില്ലായ്മയെ കുറിച്ചും കത്തിൽ പറയുന്നു. പിന്നാലെ നടന്ന പരിശോധന ജയിൽ ഗവർണർ കാറ്റി പ്രൈസിൻ്റെ രാജിയിലേക്ക് നയിച്ചു.

#prison #officer #charged #sex #inmate #prison.

Next TV

Related Stories
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

May 19, 2025 07:47 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍...

Read More >>
ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

May 18, 2025 08:56 AM

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ...

Read More >>
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
Top Stories