#hathrasstampede | ഹഥ്റാസ് ദുരന്തം; പരിപാടി നടത്തിയത് സ്വയം പ്രഖ്യാപിത ആൾദൈവം, മുൻ ഐബി ഉദ്യോഗസ്ഥനാണെന്നും അവകാശ വാദം

#hathrasstampede | ഹഥ്റാസ് ദുരന്തം; പരിപാടി നടത്തിയത് സ്വയം പ്രഖ്യാപിത ആൾദൈവം, മുൻ ഐബി ഉദ്യോഗസ്ഥനാണെന്നും അവകാശ വാദം
Jul 2, 2024 09:05 PM | By Athira V

ലഖ്‌നൗ: ( www.truevisionnews.com  ) ഉത്തര്‍പ്രദേശിലെ ഹഥ്റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന മതപരമായ ചടങ്ങിന്റെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേരുടെ ജീവനാണ് ഇന്ന് നഷ്ടമായത്.

'സത്സംഗ്' എന്ന പേരിലുള്ള ചടങ്ങിലാണ് ദുരന്തമുണ്ടായത്. സാധാരണയായി അർദ്ധരാത്രിയില്‍ നടക്കുന്ന ഹിന്ദുവിഭാഗക്കാരുടെ മതചടങ്ങാണ് സത്സംഗ്. സാകര്‍ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി നടത്തിയ 'സത്സംഗി'ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്.

സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഇയാള്‍ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇറ്റാ ജില്ലയിലെ ബഹാദൂര്‍ ഗ്രാമവാസിയാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ട്.

26 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് താന്‍ മത പ്രഭാഷണത്തിലേക്ക് തിരിഞ്ഞുവെന്ന് ഭോലെ ബാബ അവകാശപ്പെടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. ഈ പരിപാടികളിൽ പ്രതേക പ്രാർത്ഥനകളും ഭക്ഷണ വിതരണവും ഉണ്ടാകാറുണ്ട്.

കോവിഡ് കാലത്താണ് ഇദ്ദേഹം കൂടുതല്‍ പ്രസിദ്ധനാകുന്നത്. 'സത്സംഗ്' സമാപന ചടങ്ങിന്റെ അവസാനത്തിലാണ് ഇന്ന് അപകടം നടന്നത്.

പ്രാർത്ഥന പരിപാടിക്ക് ശേഷം ആളുകൾ മടങ്ങാനൊരുങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ വാഹനം കടന്ന് പോകാൻ വേണ്ടി ആളുകളെ തടഞ്ഞെന്നും തുടർന്നുണ്ടായ തിരക്കാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് ഇപ്പോൾ നൽകുന്ന പുതിയ വിവരം.


#who #bhole #baba #preacher #who #led #congregation

Next TV

Related Stories
#HathrasStampede | ഹാഥ്റസിൽ നിന്ന് അപകടശേഷം ഭോലെ ബാബയുടെ വാഹനം തിരിച്ച് പോയത് അകമ്പടിയോടെ; സിസിടിവി ദൃശ്യം പുറത്ത്

Jul 4, 2024 10:07 PM

#HathrasStampede | ഹാഥ്റസിൽ നിന്ന് അപകടശേഷം ഭോലെ ബാബയുടെ വാഹനം തിരിച്ച് പോയത് അകമ്പടിയോടെ; സിസിടിവി ദൃശ്യം പുറത്ത്

ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം...

Read More >>
#dating | കാമുകിമാരുമായി സല്ലപിച്ചു, 20 കൗമാരക്കാരെ ജയിലിൽ അടച്ച് ഉത്തരാഖണ്ഡ്, മൂക്കത്ത് വിരൽവച്ച് കോടതി

Jul 4, 2024 09:50 PM

#dating | കാമുകിമാരുമായി സല്ലപിച്ചു, 20 കൗമാരക്കാരെ ജയിലിൽ അടച്ച് ഉത്തരാഖണ്ഡ്, മൂക്കത്ത് വിരൽവച്ച് കോടതി

അഭിഭാഷകനായ മനീഷ് ഭണ്ഡാരിയാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി...

Read More >>
#founddead | കോട്ടയിൽ 16-വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി

Jul 4, 2024 07:41 PM

#founddead | കോട്ടയിൽ 16-വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി

കഴിഞ്ഞ വർഷം 27 പേരാണ് കോട്ടയിൽ ആത്മഹത്യ ചെയ്തത്. 2022ൽ കോട്ടയിൽ മരണപ്പെട്ടത് 15 വിദ്യാർഥികളാണ്. 2019ൽ ഇത് 18...

Read More >>
#deadsnake | കുട്ടികൾക്ക് കൊടുത്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പ്; അന്വേഷണം

Jul 4, 2024 07:28 PM

#deadsnake | കുട്ടികൾക്ക് കൊടുത്ത ഭക്ഷണപ്പായ്ക്കറ്റിൽ ചത്ത പാമ്പ്; അന്വേഷണം

ആറുമാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് അങ്കണവാടികളിൽ ഭക്ഷണപ്പൊതി വിതരണം...

Read More >>
#founddead | ഭാര്യ വിവാഹത്തിന് സമ്മതിച്ചു, കുടുംബം എതിർത്തു; വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ചനിലയിൽ

Jul 4, 2024 05:32 PM

#founddead | ഭാര്യ വിവാഹത്തിന് സമ്മതിച്ചു, കുടുംബം എതിർത്തു; വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ചനിലയിൽ

രണ്ടുവര്‍ഷം മുന്‍പാണ് ശ്രീകാന്തിന്റെ വിവാഹം കഴിഞ്ഞത്. കോളേജിലെ സഹപാഠിയായ പെണ്‍കുട്ടിയെയാണ് ശ്രീകാന്ത് രണ്ടുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം...

Read More >>
Top Stories