#arrest | രണ്ടര ലക്ഷത്തോളം വില വരുന്ന കൊക്കോ പരിപ്പ് മോഷ്ടിച്ച സംഭവം: രണ്ടു പേർ അറസ്റ്റില്‍

#arrest | രണ്ടര ലക്ഷത്തോളം വില വരുന്ന കൊക്കോ പരിപ്പ് മോഷ്ടിച്ച സംഭവം: രണ്ടു പേർ അറസ്റ്റില്‍
Jul 2, 2024 08:40 PM | By Jain Rosviya

മീനങ്ങാടി : (truevisionnews.com) കൊക്കോ കളക്‌ഷന്‍ സെന്ററിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി രണ്ടര ലക്ഷത്തോളം വില വരുന്ന കൊക്കോ പരിപ്പ് മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേർ പിടിയിൽ.

മോഷണ മുതലിന്റെ വില്‍പനയ്ക്ക് സഹായിച്ച കൊടുവള്ളി വാവാട് കതിരോട്ടില്‍ വീട്ടില്‍ മുഹമ്മദ് ഹാഷിം (33), ഓമശ്ശേരി രാരോത്ത് പാലോട്ട് വീട്ടില്‍ മുഹമ്മദ് ഫജാസ് (25) എന്നിവരെയാണ് മീനങ്ങാടി എസ്ഐ ബി.വി.അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

മീനങ്ങാടി സ്വദേശിയായ കടയുടമ ജോണ്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

ജൂണ്‍ 23ന് പുലര്‍ച്ചെ മീനങ്ങാടി ടൗണിലെ കാഡ്ബറി കൊക്കോ കളക്‌ഷന്‍ സെന്ററില്‍ നിന്നാണ് കൊക്കോ പരിപ്പ് മോഷണം പോയത്. ആറു ചാക്കുകളിലായി സൂക്ഷിച്ച 2,22,000 രൂപ വിലയുള്ള 370 കിലോ ഗ്രാം പരിപ്പാണ് കവര്‍ന്നത്.

കൊക്കോ കളക്‌ഷന്‍ സെന്ററിന്റെ അടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്ന മുചുഭായും സഹായികളുമാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

മോഷണ ശേഷം ഒരു ചാക്ക് ഹാഷിമിന്റെയും ഹിജാസിന്റെയും സഹായത്തോടെ താമരശ്ശേരിയിലെത്തിച്ച് വില്‍പന നടത്തി. മറ്റു അഞ്ച് ചാക്കുകള്‍ മലഞ്ചരക്ക് വ്യാപാരികൾക്ക് വിൽക്കാൻ ശ്രമക്കുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

അഞ്ചു ചാക്കുകൾ പൊലീസ് ബന്തവസിലെടുത്തു. ഒളിവില്‍ പോയ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

#incident #of #stealing #cocoa #nuts #worth #2.5 #lakhs #Two #people #arrested

Next TV

Related Stories
#pookodeveterinary | പൂക്കോട് വെറ്ററിനറി സർവകലാശാല നിയമ വിഭാഗത്തിന് രൂക്ഷ വിമർശനം

Jul 13, 2024 12:22 PM

#pookodeveterinary | പൂക്കോട് വെറ്ററിനറി സർവകലാശാല നിയമ വിഭാഗത്തിന് രൂക്ഷ വിമർശനം

സിദ്ധാർഥൻ കേസിൽ കോടതിയിൽ നിന്നു തുടർച്ചയായി തിരിച്ചടി ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നു കമ്മിറ്റിയെ...

Read More >>
#snakesincreasing | വിദ്യാലയ പരിസരങ്ങളിലെ കാടു വെട്ടാൻ നടപടിയില്ല പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നു

Jul 8, 2024 01:01 PM

#snakesincreasing | വിദ്യാലയ പരിസരങ്ങളിലെ കാടു വെട്ടാൻ നടപടിയില്ല പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നു

സ​മീ​പ​ത്തെ സ്വ​കാ​ര്യ തോ​ട്ട​ങ്ങ​ള​ക്കം കാ​ടു മൂ​ടി കി​ട​ക്കു​ന്ന​താ​ണ് പാ​മ്പു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്താ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ...

Read More >>
#Nellarachal | നെല്ലാറച്ചാൽ വ്യൂ പോയിന്റ്: ചില കാഴ്ചകൾ മനോഹരം, ചിലത് അരോചകം

Jul 4, 2024 10:29 PM

#Nellarachal | നെല്ലാറച്ചാൽ വ്യൂ പോയിന്റ്: ചില കാഴ്ചകൾ മനോഹരം, ചിലത് അരോചകം

പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം മദ്യക്കുപ്പികളും...

Read More >>
#Congress | ആംബുലൻസ് ഇല്ല, ചികിത്സ വൈകി; ഉപരോധവുമായി കോൺഗ്രസ്

Jul 2, 2024 01:29 PM

#Congress | ആംബുലൻസ് ഇല്ല, ചികിത്സ വൈകി; ഉപരോധവുമായി കോൺഗ്രസ്

ഞായറാഴ്ച എടവക കാരക്കുന്നിയിൽ ഉണ്ടായ അപകടത്തില്‍പെട്ടയാള്‍ക്കാണ് വിദഗ്ധ ചികിത്സ...

Read More >>
#rahulgandhi | വയനാടോ റായ്ബറേലിയോ ?, മണ്ഡലം ഏതെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

Jun 17, 2024 07:09 AM

#rahulgandhi | വയനാടോ റായ്ബറേലിയോ ?, മണ്ഡലം ഏതെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

ഇന്നോ നാളയോ ഏത് മണ്ഡലം ഒഴിയും എന്നതിൽ തീരുമാനം പ്രഖ്യാപിക്കും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ...

Read More >>
Top Stories