#VineethaMurderCase | വിനീത കൊലക്കേസ്: പ്രതിയെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിട ഉടമ

#VineethaMurderCase | വിനീത കൊലക്കേസ്: പ്രതിയെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിട ഉടമ
Jul 2, 2024 07:37 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വള്ളമഠം സ്വദേശിയുമായ രാജേന്ദ്രനെ ഭയന്ന് അയാളുടെ മുറിക്കു സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്നു സാക്ഷി മൊഴി.

കാവല്‍കിണര്‍ സ്വദേശി രാജദുരൈയാണ് ഏഴാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനന് മുന്നില്‍ മൊഴി നല്‍കിയത്.

2017ല്‍ തമിഴ്‌നാട് ആരുവാമൊഴി സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണു പ്രതി രാജദുരൈയുടെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചിരുന്നത്.

2021 ഡിസംബറില്‍ തിരുവനന്തപുരത്ത് ജോലി അന്വേഷിച്ചു പോകുന്നു എന്നു പറഞ്ഞു പോയ പ്രതി 2022 ഫെബ്രുവരി 10ന് എത്തി 9000 രൂപ വാടക ഇനത്തില്‍ തന്നു. 11ന് കേരള പൊലീസ് എത്തി രാജേന്ദ്രനെ പിടികൂടുകയും രാജേന്ദ്രന്റെ മുറി പരിശോധിക്കുകയും ചെയ്തു.

മുറിയില്‍നിന്ന് ഭാരത് ഫൈനാന്‍സില്‍ സ്വര്‍ണ്ണം പണയം വച്ച കാര്‍ഡും തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സിച്ച രേഖകളും കണ്ടെടുത്തു. രാജേന്ദ്രന്‍ തനിക്കു നല്‍കിയ വാടക പൊലീസിനു മുമ്പിൽ ഹാജരാക്കിയതായും സാക്ഷി മൊഴി നല്‍കി.

2022 ഫെബ്രുവരി ഏഴിനു വൈകുന്നേരം മൂന്നു മണിക്ക് ബാങ്കില്‍ എത്തിയ രാജേന്ദ്രന്‍ 32,000 രൂപ സൗരായ സേതു മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപിച്ചു.

വലതു കയ്യിൽ പരുക്ക് ഉണ്ടായിരുന്നതിനാല്‍ ബാങ്കില്‍ എത്തിയ മറ്റൊരു ഇടപാടുകാരനെ കൊണ്ടാണു പേയിങ് സ്ലിപ്പ് എഴുതിച്ചതെന്നും തിരുനല്‍വേലി പെരുങ്കുഴി ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ മയില്‍ വാഹനനും കോടതിയില്‍ മൊഴി നല്‍കി.

രാജേന്ദ്രന്‍ ബാങ്കില്‍ വരുന്നതും ഇടപാട് നടത്തുന്നതുമടക്കം 19 സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചതു സാക്ഷി കണ്ടു തിരിച്ചറിഞ്ഞു.

രാജേന്ദ്രന്‍ പണം അടയ്ക്കാന്‍ ഉപയോഗിച്ച പേയിങ് സ്ലിപ്പ്, മാനേജര്‍ കോടതിയില്‍ ഹാജരാക്കി. 2022 ഫെബ്രുവരി ആറിനാണ് പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് സ്വദേശിനിയുമായ വിനീതയെ പ്രതി കുത്തി കൊലപ്പെടുത്തിയത്.

വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കമുള്ള മാല എടുക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

#Vineethamurdercase #building #owner #lived #nearby #fear #accused

Next TV

Related Stories
#sexuallyassault | ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’; കെസിഎയിലെ ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

Jul 4, 2024 10:52 PM

#sexuallyassault | ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’; കെസിഎയിലെ ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍...

Read More >>
#suicide | പ്രിയപ്പെട്ടവളെ അനുസ്മരിച്ച് കുറിപ്പ്‌; ഭാര്യാമാതാവിനെ കൊന്ന് ജീവനൊടുക്കിയത് ഭാര്യ മരിച്ച് 30-ാംദിനം

Jul 4, 2024 10:20 PM

#suicide | പ്രിയപ്പെട്ടവളെ അനുസ്മരിച്ച് കുറിപ്പ്‌; ഭാര്യാമാതാവിനെ കൊന്ന് ജീവനൊടുക്കിയത് ഭാര്യ മരിച്ച് 30-ാംദിനം

താൻ മരിച്ചാൽ ഭാര്യയുടെ അമ്മ ഒറ്റപ്പെട്ടുപോകും എന്ന ചിന്തയെ തുടർന്നാവും അവരെ കൊലപ്പെടുത്തിയശേഷം സാബുലാൽ ജിവനൊടുക്കിയത് എന്നാണ് ബന്ധുക്കളും...

Read More >>
#theft | സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തി സ്ത്രീയുടെ മാലപൊട്ടിച്ചു; പ്രതിക്കായി അന്വേഷണം, ചിത്രം പുറത്തുവിട്ടു

Jul 4, 2024 10:02 PM

#theft | സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തി സ്ത്രീയുടെ മാലപൊട്ടിച്ചു; പ്രതിക്കായി അന്വേഷണം, ചിത്രം പുറത്തുവിട്ടു

ചന്ദ്രികയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി വിഴിഞ്ഞം എസ്.ഐ. ജെ.പി. അരുൺകുമാർ...

Read More >>
#Shrimp | കണ്ണൂർ ജില്ലയിൽ ചെമ്മീൻ ചാകരക്കാലം

Jul 4, 2024 10:01 PM

#Shrimp | കണ്ണൂർ ജില്ലയിൽ ചെമ്മീൻ ചാകരക്കാലം

സാധാരണ നിലയിൽ 300 രൂപക്ക് വിൽപന നടത്തിയിരുന്ന ചെമ്മീനാണ് ഇന്നലെ 150 രൂപക്ക്...

Read More >>
#arrest | തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

Jul 4, 2024 09:56 PM

#arrest | തളിപ്പറമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിൽ

രണ്ടാഴ്ച്ച മുമ്പ് വാങ്ങിയ പുതിയ ബാറ്ററിയാണ് വെള്ള നിറത്തിലുള്ള കാറിലെത്തിയവര്‍...

Read More >>
#aisf | എസ്എഫ്ഐയുടെ അക്രമങ്ങളെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹം; കടുത്ത വിമര്‍ശനവുമായി എഐഎസ്എഫ്

Jul 4, 2024 09:32 PM

#aisf | എസ്എഫ്ഐയുടെ അക്രമങ്ങളെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹം; കടുത്ത വിമര്‍ശനവുമായി എഐഎസ്എഫ്

സർഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത് പൊതു സമൂഹത്തിനിടയിൽ വിദ്യാർത്ഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കുവാനെ...

Read More >>
Top Stories