ചിക്കാഗോ: (truevisionnews.com) മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കോടികളുടെ തട്ടിപ്പ് നടത്തി ഇന്തോ-അമേരിക്കൻ ഡോക്ടർ.
ചിക്കാഗോയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടറും പ്രോഗ്രസീവ് വിമൻസ് ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മോണാ ഘോഷ് ആണ് 20.03 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയത്.
ഫെഡറൽ കോടതി മുമ്പാകെ മോണാ ഘോഷ് കുറ്റസമ്മതിച്ചു. 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കേസാണിത്.
രോഗികൾക്ക് നൽകിയിട്ടില്ലാത്ത സേവനങ്ങളുടെ പേരിൽ ഡോക്ടർ റീഇംബേഴ്‌സ്‌മെന്‍റ് ക്ലെയിം സമർപ്പിക്കുകയായിരുന്നു.
നേരിട്ടും ടെലിമെഡിസിൻ വഴിയും ചികിത്സാ സേവനം നൽകിയെന്ന് കാട്ടി വ്യാജ രേഖകളും സമർപ്പിച്ചു.
ജൂൺ 27നാണ് മോണാ ഘോഷ് കുറ്റസമ്മതം നടത്തിയത്. കേസിൽ ഒക്ടോബർ 22ന് യുഎസ് കോടതി ശിക്ഷ വിധിക്കും.
#Fraud #crores #medicalinsurance #benefits #Case #IndoAmerican #doctor