വീട്ടിൽ വരുന്ന അതിഥികൾക്കു വിളമ്പാൻ പറ്റിയ ഒരു മധുരമാണ് തിരാമിസു. കാണാൻ മൊഞ്ചുള്ള പൊലെ തന്നെ കഴിക്കാനും രുചിയുള്ള ഡെസ്സേർട്.
ചേരുവകൾ
ഇൻസ്റ്റന്റ് കോഫി പൗഡർ -2 1/2 ടേബിൾസ്പൂൺ
ചെറു ചൂടുവെള്ളം -1 1/2 കപ്പ്
പഞ്ചസാര -2 ടേബിൾസ്പൂൺ
വിപ്പിങ് ക്രീം (തണുത്തത്) -1 കപ്പ്
മാസ്ക്കപോണി ചീസ് -1 കപ്പ്
വാനില എസൻസ് -1 ടീസ്പൂൺ
ലേഡീ ഫിംഗർ ബിസ്കറ്റ് -20 പീസ്
കൊക്കോ പൗഡർ-2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ കോഫി പൗഡർ, ചൂടുവെള്ളം, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക. ഒരു ബൗളിൽ വിപ്പിങ് ക്രീമും പഞ്ചസാരയും ചേർത്ത് സോഫ്റ്റ് പീക്ക് ആകുന്നതുവരെ അടിക്കുക, ശേഷം മാസ്ക്കപോണി ചീസും വാനില എസൻസും ചേർത്ത് നന്നായി യോജിപ്പിക്കുക.
ലേഡി ഫിംഗർ ബിസ്കറ്റ് തയാറാക്കി വച്ചിരിക്കുന്ന കോഫി മിശ്രിതത്തിൽ മുക്കി ഒരു പാത്രത്തിൽ നിരത്തി വയ്ക്കുക. തയാറാക്കി വച്ചിരിക്കുന്ന ക്രീമിന്റെ മിശ്രിതം പകുതി മുകളിലായി ഒഴിച്ച് സ്പ്രെഡ് ചെയ്ത് എടുക്കുക.
വീണ്ടും ഒരു ലെയർ ലേഡീസ് ഫിംഗറും ക്രീംമും വയ്ക്കുക. അഞ്ചു മണിക്കൂർ എങ്കിലും സെറ്റ് ചെയ്യാനായി വയ്ക്കുക. തണുത്ത ശേഷം കൊക്കോ പൗഡർ മുകളിലായി തൂവി കൊടുക്കാം. കിഡിലൻ ഡെസ്സേർട് റെഡി.
#Homemade #Italian #Tiramisu