#InternationalYogaDay | ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്; ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം

#InternationalYogaDay | ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്; ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം
Jun 21, 2024 09:51 AM | By VIPIN P V

ന്ന് അന്താരാഷ്ട്ര യോഗ ദിനം. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം.

ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്. ഇത് രണ്ടും വേണമെന്നാഗ്രഹിക്കാത്തവർ ചുരുക്കമാകും.

യോഗ നമുക്ക് വാഗ്ദാനം ചെയ്യുന്നതും അതുതന്നെ. രണ്ടായിരം വർഷം മുമ്പ് യോഗയെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക ഗ്രന്ഥം രചിച്ചത് പതഞ്‌ജലി മഹർഷിയാണ്.

യോഗയ്ക്ക് പിന്നീട് നിരവധി വ്യാഖ്യാനങ്ങളും പ്രയോഗ ഭേദങ്ങളുമുണ്ടായി. ഇന്ന്, നടുവേദന മുതൽ മൈഗ്രെയ്ൻ വരെ നിരവധി രോഗങ്ങൾക്ക് പ്രായഭേദമെന്യേ പലരും ആശ്രയിക്കുന്നത് യോഗാഭ്യാസത്തെയാണ്.

യോഗയുടെ ഗുണഗണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യമായി അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടു വെക്കുന്നത്.

2014 സെപ്തംബർ 27 ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ആ നിർദേശം.

പിന്നീടങ്ങോട്ടുള്ള എല്ലാവർഷവും ജൂൺ 21 -ന് ലോകമെമ്പാടുമുള്ള യോഗപ്രേമികൾ യോഗ സംഗമങ്ങൾ സംഘടിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു പോരുന്നു.

യോഗാഭ്യാസമെന്നാൽ നിലത്തുവിരിച്ച പായക്കുമേൽ നമ്മൾ ചെയ്യുന്ന ഏതാനും ചില ആസനങ്ങളുടെ മാത്രം പേരല്ല.

അയ്യായിരം കൊല്ലത്തെ പാരമ്പര്യമുള്ള ഈ ജീവിത ചര്യ, ലോകത്തിനു മുന്നിൽ ഇന്ത്യക്ക് അഭിമാനമേകുന്ന ഒന്നാണ്. വർഷം ചെല്ലുന്തോറും സ്വദേശത്തും വിദേശത്തും യോഗയ്ക്ക് പ്രിയം ഏറി വരിക മാത്രമാണ്.

#healthy #body #healthy #mind #Today #InternationalYogaDay

Next TV

Related Stories
സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ  ഒളിഞ്ഞിരിപ്പുണ്ട്...

Apr 12, 2025 04:03 PM

സൈബർ പണമിടപാടുകൾ ശ്രദ്ധിക്കുക പുത്തൻ ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്...

ഒറ്റനോട്ടത്തിൽ യഥാർത്ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി...

Read More >>
കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

Apr 10, 2025 05:19 PM

കാട്ടാന മുതൽ കാട്ടുതേനിച്ച വരെ..;അറുതിയില്ലാത്ത മനുഷ്യക്കുരുതികൾ....

മനുഷ്യജീവനുകൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലേ ഇവിടുത്തെ ജനാധിപത്യ ഭരണകൂടം?...

Read More >>
മനുഷ്യത്വം കരയിലടിഞ്ഞ ഒരു ഓർമ്മ - മറന്നോ ഐലാൻ കുർദ്ദിയെ...

Apr 8, 2025 11:09 AM

മനുഷ്യത്വം കരയിലടിഞ്ഞ ഒരു ഓർമ്മ - മറന്നോ ഐലാൻ കുർദ്ദിയെ...

അഭയാർത്ഥി പ്രശ്നത്തിന്റെ തീവ്രത ലോകത്തോട് വിളിച്ചുപറഞ്ഞത് അയ്‌ലന്റെ മരണം തന്നെയായിരുന്നു....

Read More >>
പൂക്കളെ  നുള്ളിയെറിയാം... വസന്തത്തെ നിങ്ങൾക്ക് തടയാനൊക്കുമോ?; ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിൽ ചങ്ങലയിടുന്നത് ജനാധിപത്യ വിരുദ്ധം..

Apr 1, 2025 07:21 PM

പൂക്കളെ നുള്ളിയെറിയാം... വസന്തത്തെ നിങ്ങൾക്ക് തടയാനൊക്കുമോ?; ആവിഷ്കാര സ്വാതന്ത്ര്യത്തിനു മുകളിൽ ചങ്ങലയിടുന്നത് ജനാധിപത്യ വിരുദ്ധം..

മോഹൻലാൽ,പൃഥ്വിരാജ് അടക്കമുള്ള എമ്പുരാൻ ടീം മാപ്പ് ചോദിച്ചപ്പോൾ അത് മറ്റൊരു പ്രശ്നത്തിലേക്...

Read More >>
നേരിനെതിരെ വാളെടുക്കുമ്പോൾ.......മുറിച്ചു മാറ്റിയാൽ മായുമോ? ബാബു ബജ്‌രംഗിയുടെ ഭീകരമുഖം

Mar 31, 2025 08:34 PM

നേരിനെതിരെ വാളെടുക്കുമ്പോൾ.......മുറിച്ചു മാറ്റിയാൽ മായുമോ? ബാബു ബജ്‌രംഗിയുടെ ഭീകരമുഖം

ആ​ൾ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​രു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന് വി​ധേ​യ​മാ​യി ഉ​ള്ള​ട​ക്കം മാ​റ്റാ​ൻ നി​ർ​മാ​താ​ക്ക​ൾ...

Read More >>
'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

Mar 22, 2025 11:01 AM

'കോവിഡ്​ മഹാമാരിയുടെയും നിപയും'; മുന്നണിപ്പോരാളികളായി നിലയുറപ്പിച്ച ആശമാർ, ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

ആശമാർക്ക് കേന്ദ്രം നൽകുന്ന ഓണറേറിയവും തുലോം കുറവാണെന്നതും കാണാതിരിക്കരുത്....

Read More >>
Top Stories