#highcourt | കേസുകളുടെ നടത്തിപ്പിൽ സർക്കാരിന് ഉദാസീനത; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’

#highcourt | കേസുകളുടെ നടത്തിപ്പിൽ സർക്കാരിന് ഉദാസീനത; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’
Jun 20, 2024 11:40 AM | By ADITHYA. NP

കൊച്ചി :(www.truevisionnews.com)  കേസുകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ ആവശ്യപ്പെടുന്നത് മൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു.

എറണാകുളം–മൂവാറ്റുപുഴ പാതയുടെ ദേശസാൽക്കരണവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ വിമർശനം. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ പകരം ചുമതലയുള്ള ഉദ്യോഗസ്ഥനോ ഹാജരായില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി.

2018 മുതൽ പരിഗണനയുള്ള കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ സമർപ്പിച്ചിട്ടില്ല.

ജൂൺ 11ന് കേസ് പരിഗണിക്കുമ്പോൾ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹാജരായി നടപടികൾ വിശദീകരിക്കണമെന്നും നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ വിഷയം പരിഗണിച്ചപ്പോൾ ഹാജരാകാനുള്ള ബുദ്ധിമുട്ട് കാണിച്ച് കെ.വാസുകി ഐഎഎസ് അപേക്ഷ നൽകി.

ഇതോടെയാണ് കോടതിയിൽനിന്നും രൂക്ഷ വിമർശനം ഉണ്ടായത്. കേസുകളുടെ നടത്തിപ്പിലും കോടതി നടപടികളിലും ഉദാസീന മനോഭാവമാണ് സർക്കാർ കാണിക്കുന്നത്.

സംസ്ഥാനത്തെ പരമോന്നത കോടതിയോടുള്ള അനാദരവ് വേദനയുളവാക്കുന്നതാണ്. പലവട്ടം ആവശ്യപ്പെട്ടിട്ടും എതിർ സത്യവാങ്മൂലങ്ങൾ സമർപ്പിക്കുന്നില്ല.

കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ അഭിഭാഷകർ ആവശ്യപ്പെടുന്നു. ഇതുമൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നു എന്നും ഹൈക്കോടതി വിമർശിച്ചു.

എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും വ്യക്തിപരമായി അരലക്ഷം രൂപ പിഴ ഈടാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിലപാടിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിൽ പകരം ഉദ്യോഗസ്ഥനെ രേഖകൾ സഹിതം ചുമതലപ്പെടുത്തുകയായിരുന്നു വേണ്ടത് എന്നും കോടതി അഭിപ്രായപ്പെട്ടു. ജൂലൈ നാലിന് കേസ് വീണ്ടും പരിഗണിക്കും.

#high #court #criticized #state #government #showing #indifference #handling #cases

Next TV

Related Stories
ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി കൈമാറിയ സംഭവം; അമ്മയ്‌ക്കെതിരെ കേസ്

Apr 28, 2025 06:52 AM

ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി കൈമാറിയ സംഭവം; അമ്മയ്‌ക്കെതിരെ കേസ്

തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിനെ അനധികൃതമായി കൈമാറിയ ...

Read More >>
മാനസിക വെല്ലുവിളി നേരിടുന്ന മകനെ അച്ഛൻ മർദ്ദിക്കുന്ന വീഡിയോ പകർത്തി അമ്മ; പോക്സോ കേസ് കോടതി തള്ളി

Apr 27, 2025 08:05 PM

മാനസിക വെല്ലുവിളി നേരിടുന്ന മകനെ അച്ഛൻ മർദ്ദിക്കുന്ന വീഡിയോ പകർത്തി അമ്മ; പോക്സോ കേസ് കോടതി തള്ളി

കുട്ടിയെ വധിക്കാൻ ശ്രമിച്ചതായി കാണിച്ച്​ ഭാര്യ നൽകിയ കേസ് പോക്സോ കോടതി...

Read More >>
#Thrikkakkarapolicestation | തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യം; കാവൽക്കാരൻ ടൈഗർ ഇനി ഓർമ

Nov 27, 2024 12:37 PM

#Thrikkakkarapolicestation | തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യം; കാവൽക്കാരൻ ടൈഗർ ഇനി ഓർമ

നീ​ണ്ട 10വ​ർ​ഷം പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ ഒ​രം​ഗ​മെ​ന്ന നി​ല​യി​ൽ കൂ​ടെ...

Read More >>
Top Stories