#murder | ദുർമന്ത്രവാദത്തിൽ വിശ്വസിച്ച്, സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ

#murder | ദുർമന്ത്രവാദത്തിൽ വിശ്വസിച്ച്, സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ
Sep 27, 2024 02:01 PM | By Athira V

ഹാഥ്റസ്: ( www.truevisionnews.com ) ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി. സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രസ്ഗവാനിലെ ഡിഎൽ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 22നായിരുന്നു സംഭവം.

സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനേശ് ബാഘേൽ എന്നയാളാണ് പ്രധാന പ്രതി. ഇയാൾ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നു. സ്കൂളിന് വിജയമുണ്ടാകാൻ വിദ്യാർഥിയെ ബലി നൽകണമെന്ന് മകനെയും അധ്യാപകരെയും വിശ്വസിപ്പിക്കുകയും ചെയ്തു.

സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് വിദ്യാർഥിയെ ബലി നൽകണമെന്നാണ് ബാഘേൽ മറ്റുള്ളവരെ അറിയിച്ചത്. ഇതിനായി സ്കൂൾ ഹോസ്റ്റലിൽനിന്ന് കുട്ടിയെ പുറത്തെത്തിച്ചു. കുട്ടി ഭയന്ന് നിലവിളിച്ചതോടെ പ്രതികൾ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മകന് സുഖമില്ലെന്നും പെട്ടെന്ന് സ്കൂളിലെത്തണമെന്നും പ്രതികൾ വിദ്യാർഥിയുടെ പിതാവിനെ വിളിച്ചറിയിച്ചു. പിതാവ് സ്കൂളിലേക്ക് പോകുംവഴി കുട്ടിയുടെ നില ഗുരുതരമായെന്നും സദാബാദിലെ ആശുപത്രിയിലേക്ക് പോകുകയാണെന്നും വീണ്ടും വിളിച്ചു പറഞ്ഞു.

ഡയറക്ടറുടെ കാറിനെ പിതാവ് പിന്തുടർന്നെങ്കിലും കാർ നിർത്താൻ തയാറായില്ല. തുടർന്ന് സദാബാദിൽവച്ച് കാറിനെ പിന്തുടർന്ന് പിടിക്കുകയും തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു, സെപ്റ്റംബർ 9ന് മറ്റൊരു കുട്ടിയെ ബലി നൽകാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.

എന്നാൽ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് ആഴ്ചകൾക്കുശേഷം രണ്ടാംക്ലാസുകാരനെ കൊലപ്പെടുത്തിയത്. അന്വേഷണത്തിൽ ദുർമന്ത്രവാദത്തിനുള്ള വസ്തുക്കൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

#Believing #witchcraft #second #grader #sacrificed #prosperity #school #director #teachers #were #arrested

Next TV

Related Stories
#murdercase | അവളെ ഞാൻ കൊന്നു, അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അവൻ എല്ലാം പറഞ്ഞു, മഹാലക്ഷ്മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 27, 2024 04:38 PM

#murdercase | അവളെ ഞാൻ കൊന്നു, അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അവൻ എല്ലാം പറഞ്ഞു, മഹാലക്ഷ്മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷം കേസിലെ പ്രതിയായ മുക്തി രഞ്ജൻ റായിയെ ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
#Crime | കാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ

Sep 26, 2024 04:21 PM

#Crime | കാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സർക്കിൾ ഓഫിസർ ശങ്കർ പ്രസാദ്...

Read More >>
#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

Sep 24, 2024 04:46 PM

#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

ഞായറാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കൾ പൊലീസിൽ...

Read More >>
#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ,  ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി,  പ്രിൻസിപ്പൽ അറസ്റ്റിൽ

Sep 24, 2024 01:16 PM

#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ, ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രിൻസിപ്പൽ അറസ്റ്റിൽ

മകൾ എല്ലാദിവസും ​ഗോവിന്ദിനൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് കുട്ടിയുടെ മാതാവ് പോലീസിനോട് പറഞ്ഞതാണ് കേസിൽ...

Read More >>
#murder | മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിച്ചു, മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചു

Sep 24, 2024 05:59 AM

#murder | മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിച്ചു, മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചു

പെരുമ്പാവൂർ ബെവ്കോ ഔട്ടലെറ്റിന് സമീപം ഉച്ചക്ക് 12.30 ഓടെയായിരുന്നു...

Read More >>
Top Stories