#arjundeath | 'ചേതനയറ്റ് അർജുൻ ഉറ്റവർക്കരികിൽ'; വീട്ടിലെ പൊതുദർശനത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ....

#arjundeath | 'ചേതനയറ്റ് അർജുൻ ഉറ്റവർക്കരികിൽ'; വീട്ടിലെ പൊതുദർശനത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ....
Sep 28, 2024 10:29 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) അർജുൻ ഇനി ജനമനസ്സുകളിൽ ഓർമയുടെ ആഴങ്ങളിൽ ജീവിച്ചിരിക്കും. ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായി 72–ാം ദിവസം പുഴയിൽനിന്നു വീണ്ടെടുത്ത അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു.

അതിവൈകാരികമായ നിമിഷങ്ങൾക്കാണ് കണ്ണീരണിഞ്ഞ് കണ്ണാടിക്കൽ സാക്ഷിയാകുന്നത്. അർജുനെ അവസാനമായി കാണാൻ നൂറുകണക്കിനു പേർ വീട്ടിലേക്കെത്തുകയാണ്. വീട്ടിനുള്ളിൽ കുടുംബം അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു.

തുടർന്ന് മൃതദേഹം മുറ്റത്തെ പന്തലിൽ പൊതുദർശനത്തിന് വച്ചു. 12 മണിക്ക് പൊതുദർശനം പൂർത്തിയാക്കി വീട്ടുവളപ്പിൽ സംസ്കാരം.

രാവിലെ ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലൻസ് കടന്നുവന്ന വഴികളിൽ അർജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങൽ വിദഗ്ധന്‍ ഈശ്വർ മാൽപെയും കാർവാർ എംഎൽഎ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു.

ജനപ്രതിനിധികൾ വീട്ടിലെത്തി സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. വൈകിട്ട് തൊട്ടടുത്ത വയലിൽ അനുശോചനയോഗവും നടക്കും. നാട്ടിലെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാംസ്കാരിക സാമൂഹിക പ്രവർത്തകർ, ക്ഷേത്രപ്രതിനിധികൾ, പള്ളിക്കമ്മിറ്റി പ്രതിനിധികൾ തുടങ്ങി എല്ലാവരും അർജുന്റെ ഓർ‍മകളിൽ ഒത്തുചേരും.

ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽനിന്ന് മൃതദേഹവും വഹിച്ച് ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഇന്നലെ ഉച്ചയോടെയാണു പൂർത്തിയായത്.

സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിളുമായി പ്രാഥമിക പരിശോധനയിൽത്തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അർജുന്റെ സഹോദരീഭർത്താവ് ജിതിനും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി.

പോസ്റ്റ്മോർട്ടം വ്യാഴാഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു. സാധാരണ 4 ദിവസത്തോളം വൈകുന്ന ഡിഎൻഎ പരിശോധന, പ്രത്യേക ഇടപെടലിൽ വേഗം പൂർത്തിയാക്കുകയായിരുന്നു.

#Arjun #with #besties #Thousands #pay #tribute #public #viewing #home

Next TV

Related Stories
#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:27 PM

#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം...

Read More >>
#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

Sep 28, 2024 12:14 PM

#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക്...

Read More >>
#ksrtc | ശീതീകരിച്ച വിശ്രമ കേന്ദ്രം സന്ദർശിച്ച് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ; ഉദ്‌ഘാടനം അല്പസമയത്തിനകം

Sep 28, 2024 12:04 PM

#ksrtc | ശീതീകരിച്ച വിശ്രമ കേന്ദ്രം സന്ദർശിച്ച് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ; ഉദ്‌ഘാടനം അല്പസമയത്തിനകം

വിശ്രമ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉത്ഘാടനം അല്പസമയത്തിനകം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ...

Read More >>
#IshwarMalpe | ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചു, ആ പ്രാര്‍ത്ഥന ഫലിച്ചു -ഈശ്വര്‍ മാല്‍പേ

Sep 28, 2024 11:53 AM

#IshwarMalpe | ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചു, ആ പ്രാര്‍ത്ഥന ഫലിച്ചു -ഈശ്വര്‍ മാല്‍പേ

കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിലേക്ക് ഒന്നും പ്രതിബന്ധങ്ങള്‍ ഒന്നും നോക്കാതെയാണ് മാല്‍പെ എടുത്ത് ചാടിയതെന്ന് ലോറിയുടമ മനാഫ്...

Read More >>
#Arjundeath | ഇനി ഓർമ്മകളുടെ ആഴങ്ങളിൽ...; അർജുന് നാടിൻറെ യാത്രാമൊഴി, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

Sep 28, 2024 11:36 AM

#Arjundeath | ഇനി ഓർമ്മകളുടെ ആഴങ്ങളിൽ...; അർജുന് നാടിൻറെ യാത്രാമൊഴി, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

ഒരു കിലോമീറ്ററോളം നീളത്തിലാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ വരി. സംസ്കാരം അൽപസമയനത്തിനകം വീട്ടുവളപ്പിൽ...

Read More >>
Top Stories