#crime | പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചു, 16 കാരനെ കുത്തിക്കൊന്നു

#crime | പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചു, 16 കാരനെ കുത്തിക്കൊന്നു
Sep 24, 2024 02:45 PM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com ) കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പുരിൽ പതിനാറുകാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരാണ് കൊലയ്ക്ക് പിന്നില്‍. എല്ലാവര്‍ക്കും 16 വയസാണ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇവര്‍. പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം തിങ്കളാഴ്ച വൈകീട്ട് 07:15-ന് ഷകര്‍പുരിലെ സമോസ വില്‍പ്പന കേന്ദ്രത്തിന് സമീപം ചോരപ്പാടുകള്‍ കണ്ടു.

തുടര്‍ന്ന് പ്രദേശവാസികളോട് അന്വേഷിച്ചപ്പോഴാണ് ഒരു സംഘം ആണ്‍കുട്ടികള്‍ ചേര്‍ന്ന് മറ്റൊരു ആണ്‍കുട്ടിയെ കുത്തിയതായി പറഞ്ഞത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

ഒരുമണിക്കൂറിന് ശേഷം ആശുപത്രിയില്‍ നിന്ന് ഷികര്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചു. കൊല്ലപ്പെട്ട കുട്ടിയും സുഹൃത്തും പുതിയ ഫോണ്‍ വാങ്ങി വരുമ്പോഴാണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു.

വരുന്ന വഴിയിലാണ് മറ്റ് മൂന്നുപേരെ കണ്ടത്. പുതിയ ഫോണ്‍ വാങ്ങിയതിന് പാര്‍ട്ടി നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി ഈ ആവശ്യം നിഷേധിച്ചതോടെ ഇവര്‍ അക്രമിക്കുകയായിരുന്നു.

കുട്ടിയുടെ പുറത്ത് രണ്ടുതവണ കുത്തേറ്റു. ആശുപത്രിയിലെത്തുമ്പോഴേക്ക് കുട്ടി മരിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. പ്രതികളായ കുട്ടികളെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കഠാര പോലീസ് കണ്ടെത്തിയിട്ടുണ്ട്.

#sixteen #year #old #boy #stabbed #death #his #friends.

Next TV

Related Stories
#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

Sep 24, 2024 04:46 PM

#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

ഞായറാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കൾ പൊലീസിൽ...

Read More >>
#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ,  ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി,  പ്രിൻസിപ്പൽ അറസ്റ്റിൽ

Sep 24, 2024 01:16 PM

#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ, ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രിൻസിപ്പൽ അറസ്റ്റിൽ

മകൾ എല്ലാദിവസും ​ഗോവിന്ദിനൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് കുട്ടിയുടെ മാതാവ് പോലീസിനോട് പറഞ്ഞതാണ് കേസിൽ...

Read More >>
#murder | മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിച്ചു, മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചു

Sep 24, 2024 05:59 AM

#murder | മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിച്ചു, മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചു

പെരുമ്പാവൂർ ബെവ്കോ ഔട്ടലെറ്റിന് സമീപം ഉച്ചക്ക് 12.30 ഓടെയായിരുന്നു...

Read More >>
#murder | ത്രികോണ പ്രണയതർക്കം കലാശിച്ചത് ദുരന്തത്തിൽ; ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

Sep 22, 2024 04:15 PM

#murder | ത്രികോണ പ്രണയതർക്കം കലാശിച്ചത് ദുരന്തത്തിൽ; ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

പെൺകുട്ടി റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ്. ദിവേഷ് സൊമാറ്റോയിൽ ഡെലിവറി ബോയിയായും വരുൺ സേഫ്റ്റി ഓഫീസറായും ജോലി...

Read More >>
#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്

Sep 21, 2024 10:29 PM

#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്

ഇന്ന് (സെപ്‌റ്റംബര്‍ 21) രാവിലെ യുവതിയെ കാണാന്‍ അമ്മയും സഹോദരിയും എത്തിയപ്പോഴാണ് മരണ വിവരം...

Read More >>
#murder |  അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത്  റഫ്രിജറേറ്ററിൽ

Sep 21, 2024 07:31 PM

#murder | അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത് റഫ്രിജറേറ്ററിൽ

4-5 ദിവസങ്ങൾക്ക് മുമ്പായിരിക്കാം കൊലപാതകം നടന്നതെന്നാണ് പൊലീസ്...

Read More >>
Top Stories