#arjundeath | നോവായി അർജുൻ; ‘പൊതിച്ചോറുകളുമായെത്തുന്ന ചെറുപ്പക്കാരന്‍, ഞങ്ങള്‍ക്കിനി അര്‍ജുന്റെ നാടെന്ന വിലാസം മതി’; വിതുമ്പി നാട്ടുകാര്‍

#arjundeath | നോവായി അർജുൻ; ‘പൊതിച്ചോറുകളുമായെത്തുന്ന ചെറുപ്പക്കാരന്‍, ഞങ്ങള്‍ക്കിനി അര്‍ജുന്റെ നാടെന്ന വിലാസം മതി’; വിതുമ്പി നാട്ടുകാര്‍
Sep 28, 2024 07:42 AM | By Athira V

( www.truevisionnews.com  )ഷിരൂര്‍ മണ്ണിടിച്ചിലും ഗംഗാവലിപ്പുഴയും ആഴങ്ങളില്‍ മറഞ്ഞ ലോറിയും കഴിഞ്ഞ എഴുപതോളം ദിവസങ്ങളായി മലയാളികളുടെ പ്രാര്‍ത്ഥനയിലുണ്ടായിരുന്നു. ഒടുവില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ലോറിയും അതില്‍ മൃതദേഹവും കിട്ടിയപ്പോള്‍ അര്‍ജുനായി കേരളമാകെ കണ്ണീര്‍ വാര്‍ത്തു.

കണ്ണാടിക്കല്‍ എന്ന ചെറുഗ്രാമത്തിന്റെ നഷ്ടം വളരെ ആഴത്തിലുള്ളതാണ്. ഏതുകാര്യത്തിനും ഓടിയെത്തുന്ന ഒരു പൊതുപ്രവര്‍ത്തകനെ കൂടിയാണ് നാടിന് നഷ്ടമായിരിക്കുന്നത്. കണ്ണാടിക്കല്‍ യുവജന ആര്‍ട്ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തക സമിതി അംഗമായിരുന്നു അര്‍ജുന്‍. കൂടാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറുകളുമായെത്തുന്ന സാമൂഹ്യ പ്രതിബന്ധതയുള്ള ആ യുവാവിന്റെ വിയോഗം നാടിന് ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. വഴിയരികില്‍ കണ്ണീര്‍പൂക്കളുമായി കാത്തുനില്‍ക്കുകയാണ് നാട്ടുകാര്‍.

ഇവിടെ അര്‍ജുനെ അറിയാത്ത ആരുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അര്‍ജുന്റെ നാട് എന്ന് അറിയപ്പെടണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ്  അര്‍ജുന്റെ അയല്‍വാസികള്‍ വിതുമ്പി.

വികാര നിര്‍ഭരമായാണ് കേരളം അര്‍ജുനെ ഏറ്റുവാങ്ങിയത്. കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി.

പൂളാടിക്കുന്നില്‍ നിന്ന് ആരംഭിക്കുന്ന വിലാപയാത്രയ്ക്ക് ലോറി ഡ്രൈവര്‍മാരും കണ്ണാടിക്കലില്‍ നിന്ന് ജനകീയ കൂട്ടായ്മയും നേതൃത്വം നല്‍കും. ഒരു മണിക്കൂര്‍ നേരം വീട്ടില്‍ പൊതുദര്‍ശത്തിന് വെച്ചശേഷം പതിനൊന്ന് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.

#Youngman #who #comes #with #rice #balls #address #Arjun #land #enough #for #us #natives

Next TV

Related Stories
#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:27 PM

#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം...

Read More >>
#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

Sep 28, 2024 12:14 PM

#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക്...

Read More >>
#ksrtc | ശീതീകരിച്ച വിശ്രമ കേന്ദ്രം സന്ദർശിച്ച് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ; ഉദ്‌ഘാടനം അല്പസമയത്തിനകം

Sep 28, 2024 12:04 PM

#ksrtc | ശീതീകരിച്ച വിശ്രമ കേന്ദ്രം സന്ദർശിച്ച് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ; ഉദ്‌ഘാടനം അല്പസമയത്തിനകം

വിശ്രമ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉത്ഘാടനം അല്പസമയത്തിനകം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ...

Read More >>
#IshwarMalpe | ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചു, ആ പ്രാര്‍ത്ഥന ഫലിച്ചു -ഈശ്വര്‍ മാല്‍പേ

Sep 28, 2024 11:53 AM

#IshwarMalpe | ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചു, ആ പ്രാര്‍ത്ഥന ഫലിച്ചു -ഈശ്വര്‍ മാല്‍പേ

കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിലേക്ക് ഒന്നും പ്രതിബന്ധങ്ങള്‍ ഒന്നും നോക്കാതെയാണ് മാല്‍പെ എടുത്ത് ചാടിയതെന്ന് ലോറിയുടമ മനാഫ്...

Read More >>
#Arjundeath | ഇനി ഓർമ്മകളുടെ ആഴങ്ങളിൽ...; അർജുന് നാടിൻറെ യാത്രാമൊഴി, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

Sep 28, 2024 11:36 AM

#Arjundeath | ഇനി ഓർമ്മകളുടെ ആഴങ്ങളിൽ...; അർജുന് നാടിൻറെ യാത്രാമൊഴി, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

ഒരു കിലോമീറ്ററോളം നീളത്തിലാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ വരി. സംസ്കാരം അൽപസമയനത്തിനകം വീട്ടുവളപ്പിൽ...

Read More >>
Top Stories