#Arjundeath | കണ്ണാടിക്കലിന് തീരാനഷ്ടമായി അര്‍ജുന്‍ മടങ്ങിയെത്തുന്നു; കണ്ണീരോടെ വിട പറയാൻ ജനപ്രവാഹം

#Arjundeath | കണ്ണാടിക്കലിന് തീരാനഷ്ടമായി അര്‍ജുന്‍ മടങ്ങിയെത്തുന്നു; കണ്ണീരോടെ വിട പറയാൻ ജനപ്രവാഹം
Sep 28, 2024 08:39 AM | By ShafnaSherin

കോഴിക്കോട്: (truevisionnews.com)കണ്ണാടിക്കൽ ഗ്രാമത്തിലെ ജനകീയ മുഖമായിരുന്നു അർജുൻ. ജോലിക്ക് പോവാത്ത സമയത്തൊക്കെ നാട്ടിലെ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു അർജുൻ.

ഒരുപാട് സൌഹൃദങ്ങളുണ്ടായിരുന്ന, ആ ഗ്രാമത്തിനാകെ പരിചിതനായ ആളാണ് അർജുൻ. ഇതുപോലൊരു സങ്കടം വേറെയില്ലെന്നും എല്ലാ കാര്യത്തിനും അർജുൻ ഉണ്ടാകുമായിരുന്നു മുമ്പിലെന്നും നാട്ടുകാർ പറയുന്നു.

70 ദിവസത്തിലേറെയായി ആ ഗ്രാമമാകെ സങ്കടത്തിലായിരുന്നു. ഞങ്ങൾക്ക് ഇത്രയും സങ്കടമുണ്ടെങ്കിൽ ആ കുടുംബത്തിന്‍റെ അവസ്ഥ എന്തായിരിക്കുമെന്നും അവർക്ക് സമാധാനം കൊടുക്കണേയെന്നാണ് പ്രാർത്ഥനയെന്നും അയൽവാസികൾ പറഞ്ഞു.

കൊവിഡ് സമയത്തും വെള്ളപ്പൊക്ക സമയത്തും സഹായ സന്നദ്ധനായി മുൻനിരയിലുണ്ടായിരുന്നു അർജുൻ. ഗ്രാമത്തിൽ എല്ലാ വർഷവും രണ്ട് മാസത്തോളം കുടിവെള്ള പ്രശ്നം നേരിടുമ്പോൾ ലോറിയിൽ വെള്ളമെത്തിക്കാൻ അർജുൻ മുന്നിലുണ്ടാകുമായിരുന്നു.

ലോറിയിൽ പോവാത്ത സമയത്തൊക്കെ നാട്ടിലെ ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലൊക്കെ സജീവമായിരുന്നു. കണ്ണാടിക്കലിനെ സംബന്ധിച്ച് തീരാനഷ്ടമാണ് അർജുനെന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ പുലർച്ചെ തന്നെയെത്തിയ നാട്ടുകാർ പറയുന്നു.

അർജുൻ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും തിരിച്ചുവരുമെന്നും ഇത്രയും ദിവസം കരുതിയെന്ന് നാട്ടുകാർ കണ്ണീരോടെ പറഞ്ഞു. നാട്ടുകാർക്ക് സഹോദരനോ മകനോ ഒക്കെയായിരുന്നു അർജുനെന്ന് പറയുമ്പോൾ, ഒരുനോക്ക് കാണാൻ വീടിന് മുന്നിലെത്തിയ സ്ത്രീകളുടെ കണ്ണ് നിറഞ്ഞു.

അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നപ്പോൾ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്.

പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എ കെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

ലോറി ഓണേർസ് അസോസിയേഷന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിലാപയാത്ര നിശ്ചയിച്ചിട്ടുണ്ട്. ഒരു മണിക്കൂർ കൊണ്ട് വിലാപയാത്ര കണ്ണാടിക്കലില്‍ എത്തും. ആദ്യം വീടിനകത്ത് ബന്ധുക്കള്‍ അന്ത്യാ‌ഞ്ജലി അ‍ർപ്പിക്കും. പിന്നീട് നാട്ടുകാർക്ക് ആദരമർപ്പിക്കാനായി മൃതദേഹം വീടിന് പുറത്ത് പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.

#Arjun #returns #utter #dismay #Kandykal #People #flock #bid #tearful #farewell

Next TV

Related Stories
#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:27 PM

#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം...

Read More >>
#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

Sep 28, 2024 12:14 PM

#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക്...

Read More >>
#ksrtc | ശീതീകരിച്ച വിശ്രമ കേന്ദ്രം സന്ദർശിച്ച് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ; ഉദ്‌ഘാടനം അല്പസമയത്തിനകം

Sep 28, 2024 12:04 PM

#ksrtc | ശീതീകരിച്ച വിശ്രമ കേന്ദ്രം സന്ദർശിച്ച് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ; ഉദ്‌ഘാടനം അല്പസമയത്തിനകം

വിശ്രമ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉത്ഘാടനം അല്പസമയത്തിനകം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ...

Read More >>
#IshwarMalpe | ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചു, ആ പ്രാര്‍ത്ഥന ഫലിച്ചു -ഈശ്വര്‍ മാല്‍പേ

Sep 28, 2024 11:53 AM

#IshwarMalpe | ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചു, ആ പ്രാര്‍ത്ഥന ഫലിച്ചു -ഈശ്വര്‍ മാല്‍പേ

കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിലേക്ക് ഒന്നും പ്രതിബന്ധങ്ങള്‍ ഒന്നും നോക്കാതെയാണ് മാല്‍പെ എടുത്ത് ചാടിയതെന്ന് ലോറിയുടമ മനാഫ്...

Read More >>
#Arjundeath | ഇനി ഓർമ്മകളുടെ ആഴങ്ങളിൽ...; അർജുന് നാടിൻറെ യാത്രാമൊഴി, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

Sep 28, 2024 11:36 AM

#Arjundeath | ഇനി ഓർമ്മകളുടെ ആഴങ്ങളിൽ...; അർജുന് നാടിൻറെ യാത്രാമൊഴി, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

ഒരു കിലോമീറ്ററോളം നീളത്തിലാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ വരി. സംസ്കാരം അൽപസമയനത്തിനകം വീട്ടുവളപ്പിൽ...

Read More >>
Top Stories