#WayanadLandslide | ഉരുൾ പൊട്ടൽ ദുരന്തം: കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

#WayanadLandslide | ഉരുൾ പൊട്ടൽ ദുരന്തം:  കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം
Sep 28, 2024 08:19 AM | By ShafnaSherin

കൽപ്പറ്റ:(truevisionnews.com)ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി രണ്ട് മാസം. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

നിരവധി പേരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരാൻ അധികൃതർ തയ്യാറായില്ല.

അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാത്ത നിസ്സാഹയതയിലാണ് പ്രദേശം പരിചയമുള്ള റിപ്പണ്‍ ചാമ്പ്യൻസ് ക്ലബും. ഗംഗാവലി പുഴയില്‍ കാണാതായ അർജുന്‍റെ മൃതദേഹം കണ്ടെത്താൻ 72 ദിവസത്തെ തെരച്ചില്‍ നടന്നു.

ഈ ശ്രമങ്ങള്‍ക്ക് വലിയ പ്രശംസ ലഭിക്കുമ്പോഴാണ് വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ഇപ്പോഴും 47 പേര്‍ കാണാമറയത്ത് തുടരുന്നത്. ഓഗസ്റ്റ് പതിനാലിന് സൂചിപ്പാറ അനടിക്കാപ്പ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ തെരച്ചില്‍ നിര്‍ത്തിയതിന് പിന്നാലെ കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് പരാതി ഉന്നയിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 25 ന് പ്രത്യേക സംഘം ഇവിടെ തെരച്ചില്‍ നടത്തി. സംശയങ്ങള്‍ ശരിവക്കുന്ന വിധത്തില്‍ അഞ്ച് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി.

മറ്റൊരു ദിസവവും തെരച്ചില്‍ നടന്നെങ്കിലും അത് തുടരാൻ അധികൃതർ തയ്യാറായില്ല. കാലാവസ്ഥ മോശമാകുമ്പോള്‍ ദു‌ർഘടമായ ഈ മേഖലയില്‍ തെരച്ചില്‍ നടത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും കഴിഞ്ഞ ആഴ്ചകളില്‍ ഒട്ടുമിക്ക ദിവസങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു.

അനുമതിയില്ലാത്തതിനാൽ ഒറ്റക്ക് തെരച്ചില്‍ നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇവിടെ തെരച്ചിലിന് പോകുന്ന ചാമ്പ്യൻസ് ക്ലബ്. തെരച്ചില്‍ കൂടുതല്‍ നടത്തിയാല്‍ നിരവധി മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്താൻ കഴിയുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ.

പ്രത്യേക പരിശീലനം ലഭിച്ച 14 അംഗ സംഘമാണ് സാധാരണ ഇവിടെ തെരച്ചില്‍ നടത്താറുള്ളത്. ഫയർഫോഴ്സ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെയാണ് ഈ സംഘം രൂപീകരിച്ചിരിക്കുന്നത്.

#Landslide #tragedy #47 #more #missing #search #without #permission

Next TV

Related Stories
#divyasreemurder | വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടി, ദിവ്യശ്രീയെ കൊന്നത് വിവാഹമോചനക്കേസ് പരിഗണിച്ചതിനു പിന്നാലെ

Nov 22, 2024 10:40 AM

#divyasreemurder | വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടി, ദിവ്യശ്രീയെ കൊന്നത് വിവാഹമോചനക്കേസ് പരിഗണിച്ചതിനു പിന്നാലെ

രാത്രി ഏറെ വൈകിയും വീടിന് മുന്നിൽ നാട്ടുകാർ തടിച്ചുകൂടി. ഉറക്കമൊഴിഞ്ഞ് പഠിച്ചാണ് ദിവ്യശ്രീ ജോലി നേടിയത്....

Read More >>
#sathyanmokeri | 'വീണ്ടും തെരഞ്ഞെടുപ്പ് നടന്നതിൻ്റെ പ്രതിഷേധമാണ് പോളിങ് കുറയാൻ കാരണം' -സത്യൻ മൊകേരി

Nov 22, 2024 10:29 AM

#sathyanmokeri | 'വീണ്ടും തെരഞ്ഞെടുപ്പ് നടന്നതിൻ്റെ പ്രതിഷേധമാണ് പോളിങ് കുറയാൻ കാരണം' -സത്യൻ മൊകേരി

വീണ്ടും തെരഞ്ഞെടുപ്പ് നടന്നതിൻ്റെ പ്രതിഷേധമാണ് പോളിങ് കുറയാൻ കാരണമെന്നും സത്യൻ മൊകേരി...

Read More >>
#murdercase | ഏഴാം ക്ലാസ്സുകാരൻ മകൻ തനിച്ചായി; പൊലീസുകാരിക്ക് നേരെയുള്ള ക്രൂരതയിൽ പകച്ച് നാട്

Nov 22, 2024 10:20 AM

#murdercase | ഏഴാം ക്ലാസ്സുകാരൻ മകൻ തനിച്ചായി; പൊലീസുകാരിക്ക് നേരെയുള്ള ക്രൂരതയിൽ പകച്ച് നാട്

ഏഴാം ക്‌ളാസിൽ പറ്റിക്കുന്ന മകനും ദിവ്യശ്രീയ്‌ക്കൊപ്പമാണ്. മാസങ്ങൾക്ക് മുൻപ് ദിവ്യശ്രീയുടെ അമ്മ മരിച്ചപ്പോൾ രാജേഷ് വീട്ടിൽ വന്ന്...

Read More >>
#foodpoisoning | കുടിച്ചത് സ്കൂളിലെ പാൽ, പിന്നാലെ ഛർദ്ദി; ഭക്ഷ്യവിഷബാധയേറ്റ് 30ഓളം കുട്ടികൾ ചികിത്സയിൽ, ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

Nov 22, 2024 10:08 AM

#foodpoisoning | കുടിച്ചത് സ്കൂളിലെ പാൽ, പിന്നാലെ ഛർദ്ദി; ഭക്ഷ്യവിഷബാധയേറ്റ് 30ഓളം കുട്ടികൾ ചികിത്സയിൽ, ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് 3.15 നാണ് പാൽ വിതരണം...

Read More >>
#traindeath |  റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു; ഒരു മരണം, ഒരാൾ അത്യാസന്ന നിലയിൽ

Nov 22, 2024 10:02 AM

#traindeath | റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു; ഒരു മരണം, ഒരാൾ അത്യാസന്ന നിലയിൽ

ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ്...

Read More >>
Top Stories