Featured

#shafiparambhil| ഷാഫിയുടെ ജയം; ഉറപ്പിക്കാനുള്ള യുഡിഎഫ് കാരണങ്ങൾ

Talks & Topics |
May 30, 2024 01:02 PM

കോഴിക്കോട്: ( www.truevisionnews.com ) വടകരയിൽ ഷാഫി ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പിച്ച് പറയുന്നത് യുഡിഎഫ് നേതൃത്വം മാത്രമല്ല പ്രവർത്തകരും, അനുഭാവികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ് . എന്താണ് ഈ ഉറപ്പിൻ്റെ കാരണം ? ഘടകങ്ങൾ നിരവധിയാണ്.


കഴിഞ്ഞ തവണത്തെ നില

കഴിഞ്ഞ തവണ 85000 വോട്ട് ഭൂരിപക്ഷമുണ്ട് യുഡി എഫിന് വടകരയിൽ. അതിൽ ആർ എം പി വോട്ടുകൾ , വെൽഫെയർ പാർട്ടി വോട്ടുകൾ എല്ലാം ഉൾപ്പെടും . ഇത്തവണ മറ്റ് നിരവധി കാര്യങ്ങളും യുഡിഎഫിന് അനുകൂലമാണെന്ന് അവർ വിലയിരുത്തുന്നു.


ഭരണ വിരുദ്ധ വികാരം

എൽ ഡി എഫ് സർക്കാറിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് യുഡിഎഫ് ഉറച്ച് വിശ്വസിക്കുന്നു. ഇത് കാരണം നിഷ്പക്ഷ വോട്ടു കളും , ഇടത് അനുഭാവി വോട്ടുകളും ഞങ്ങളുടെ പെട്ടിയിൽ വീഴുമെന്ന് യുഡിഎഫ് കരുതുന്നു

പുതിയ വോട്ടുകൾ

പുതിയ വോട്ടർമാരിൽ ഭൂരിപക്ഷം തങ്ങൾക്കൊപ്പമാണെന്നാണ് യുഡിഎഫ് ക്യാമ്പിൻ്റെ പ്രതീക്ഷ ഒപ്പം പരമാവധി തങ്ങളുടെ പ്രവാസി വോട്ടുകളും ചെയ്തുവെന്ന് അവർ പറയുന്നു. 


ഷാഫി ഇഫക്ട്

സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ ഇടപെടലുകൾ യുവജനങ്ങളടക്കം എല്ലാവരിലും യുഡിഎഫി ന് അനുകൂലമായ തരംഗം സൃഷ്ടിച്ചെന്ന് അവർ വിലയിരുത്തുന്നു.

എസ് ഡി പി ഐ വോട്ട്

ഴിഞ്ഞ തവണ തനിച്ച് മത്സരിച്ച് 5000 ൽ പരം വോട്ട് നേടിയ എസ് ഡി. പി ഐ യുടെ പിന്തുണ ഇത്തവണ യുഡിഎഫിനാണ് . ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കിൽ ഈ വോട്ട് നിർണ്ണായകമാകും.


രാഷ്ട്രീയ അന്തരീക്ഷം

നിയമസഭ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ലോക സഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ 15 കൊല്ലമായി വടകരയിലെ വോട്ടർമാർ കാണിക്കുന്ന അനുകൂല മനോഭാവമാണ് യുഡിഎഫിൻ്റെ മറ്റൊരു പ്രതീക്ഷ . യുഡി എഫിൻ്റെ വിശേഷിച്ച് മുസ്ലീം ലീഗിൻ്റെ മികച്ച സംഘടനാ പ്രവർത്തനവും അവർക്ക് കരുത്താകും.

കണക്കിലെ കളി

കഴിഞ്ഞ തവണത്തെ 85000 വോട്ടിനൊപ്പം മറ്റ് അനുകൂല ഘടകങ്ങൾ ചേരുമ്പോൾ 120000 വോട്ട് എൽ ഡി എഫി നേക്കാൾ കൂടുതൽ ലഭിക്കുമെന്നും ഇതിൽ നിന്ന് 30000 വോട്ട് ശൈലജ ടീച്ചർക്ക് അനുകൂലമായി മാറിയാലും 60000 ൽ പരം വോട്ടിന് ജയിക്കാമെന്ന് യുഡിഎഫ് വിലയിരുത്തൽ

#Shafi #victory #UDF #Reasons #Assertion

Next TV

Top Stories