#accident | ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനമിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

#accident |  ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനമിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
May 29, 2024 02:27 PM | By Athira V

ലഖ്നോ: ( www.truevisionnews.com ) ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകനും സ്ഥാനാർഥിയുമായ കരൺ ഭൂഷൻ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർ മരിച്ചു. യു.പിയിലെ ഗോണ്ടയിൽ വെച്ച് ടോയോട്ട ഫോർച്യൂണർ കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.

കൈസർഗഞ്ച് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് കരൺ ഭൂഷൺ സിങ്. 17കാരൻ ഉൾപ്പടെ അപകടത്തിൽ മരിച്ചത്. കാറോടിച്ചയാളെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കരൺ വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് യു.പി പൊലീസ് അറിയിച്ചു.

അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടിൽ കരണിനെ കുറിച്ച് പൊലീസ് പരാമർശമില്ല. പരാതിയുടെ അടിസ്ഥാനത്തിൽ കോളോണിൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപകടത്തെ തുടർന്ന്‍ വലിയ ആൾക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഗുസ്തി താരങ്ങൾ ലൈംഗിക പീഡനാരോപണം ഉയർത്തിയതിനെ തുടർന്ന് ബ്രിജ് ഭൂഷൻ വിവാദത്തിലായിരുന്നു.

തുടർന്ന് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷന് പകരം കരണിന് ബി.ജെ.പി സീറ്റ് നൽകുകയായിരുന്നു. എൽ.എൽ.ബി ബിരുദധാരിയായ കരൺ ആസ്ട്രേലിയയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.

#brijbhushan #sharan #singhs #sons #convoy #kills #two #kids #injures #one #ups #gonda

Next TV

Related Stories
#Fire |  പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

Sep 8, 2024 06:15 AM

#Fire | പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

തീപിടിത്തത്തിൻ്റെ കാരണം...

Read More >>
#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 7, 2024 09:47 PM

#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത്...

Read More >>
#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

Sep 7, 2024 09:37 PM

#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

വിഷയത്തിൽ, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാൻ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തുകയും...

Read More >>
#buildingcollapse  | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

Sep 7, 2024 08:15 PM

#buildingcollapse | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്...

Read More >>
#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Sep 7, 2024 07:42 PM

#PoojaKhedkar | സിവിൽ സർവീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പൂജയുടെ സെലക്ഷന്‍ യു.പി.എസ്.സി. റദ്ദാക്കി ഒരുമാസത്തിനു ശേഷമാണ്...

Read More >>
#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

Sep 7, 2024 03:38 PM

#death | ചികിത്സിക്കാൻ ഡോക്ടർമാരില്ല; ആർജി കർ ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം

അതേസമയം ബിക്രമിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ആശുപത്രി അധികൃതർ...

Read More >>
Top Stories