#death | പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് നാ​ലം​ഗ കു​ടും​ബം വീ​ട്ടി​ൽ ശ്വാ​സം​മു​ട്ടി മ​രി​ച്ച നിലയിൽ

#death | പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് നാ​ലം​ഗ കു​ടും​ബം വീ​ട്ടി​ൽ ശ്വാ​സം​മു​ട്ടി മ​രി​ച്ച നിലയിൽ
May 23, 2024 10:29 AM | By VIPIN P V

ബം​ഗ​ളൂ​രു: (truevisionnews.com) മൈ​സൂ​രു യെ​റ​ഗ​ന​ഹ​ള്ളി​യി​ൽ ഭ​ർ​ത്താ​വും ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് വീ​ട്ടി​ൽ ശ്വാ​സം​മു​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

കു​മാ​ർ (45), ഭാ​ര്യ മ​ഞ്ജു​ള (39), മ​ക്ക​ൾ അ​ർ​ച്ച​ന (20), സ്വാ​തി (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി സം​ഭ​വി​ച്ചു എ​ന്ന് ക​രു​തു​ന്ന ദു​ര​ന്തം ബു​ധ​നാ​ഴ്ച​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്. ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ൽ സ​ഖ​രാ​യ​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ കു​മാ​റും കു​ടും​ബ​വും യെ​റ​ഗ​ന​ഹ​ള്ളി​യി​ലെ കൊ​ച്ചു​വീ​ട്ടി​ലാ​ണ് താ​മ​സം.

ഭാ​ര്യ​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കി ഇ​സ്തി​രി​യി​ട്ട് ന​ൽ​കി​യാ​ണ് ജീ​വി​ച്ച​ത്. മ​രി​ച്ച മ​ക്ക​ളി​ൽ അ​ർ​ച്ച​ന എം.​കോം, സ്വാ​തി ബി.​കോം വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

ജ​ന്മ​നാ​ട്ടി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഴ്ച മു​മ്പ് പോ​യ കു​ടും​ബം തി​ങ്ക​ളാ​ഴ്ച​യാ​ണ് തി​രി​ച്ചെ​ത്തി​യ​തെ​ന്ന് അ​യ​ൽ​ക്കാ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സം പു​റ​ത്ത് ആ​രെ​യും ക​ണ്ടി​ല്ല.

ര​ണ്ടു ദി​വ​സ​മാ​യി കു​മാ​റി​ന്റെ കു​ടും​ബ​ത്തി​ന്റെ വി​വ​രം അ​റി​യാ​ത്ത​തി​നാ​ൽ ബ​ന്ധു​വാ​യ ഭാ​ര​തി ബു​ധ​നാ​ഴ്ച അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്.

പൊ​ലീ​സ് ക​മീ​ഷ​ണ​ർ ര​മേ​ശ് ബാ​നോ​ത്ത്, ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എം. ​മ​ധു​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി.

#family #four #died #suffocation #house #due #cookinggas #leak.

Next TV

Related Stories
#ACCIDENT | മിനി ലോറിയിൽ ബസ് ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Jun 24, 2024 05:48 PM

#ACCIDENT | മിനി ലോറിയിൽ ബസ് ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണമായി...

Read More >>
#KCVenugopal | 'മാധ്യമങ്ങളിൽ വന്നത് ശരിയായ രൂപത്തിലല്ല': രാഹുൽ ഗാന്ധിയുടെ കാറുമായി ബന്ധപ്പെട്ട വാർത്തകളിൽ കെ.സി വേണുഗോപാൽ

Jun 24, 2024 04:05 PM

#KCVenugopal | 'മാധ്യമങ്ങളിൽ വന്നത് ശരിയായ രൂപത്തിലല്ല': രാഹുൽ ഗാന്ധിയുടെ കാറുമായി ബന്ധപ്പെട്ട വാർത്തകളിൽ കെ.സി വേണുഗോപാൽ

ഈ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാർട്ടി എനിക്ക് നൽകുകയായിരുന്നു. ഇന്ന് മാധ്യമപ്രവർത്തകർ ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ ഇത്...

Read More >>
#FoundDead | യുവാക്കൾ വീഡിയോ വൈറലാക്കി, വ്യാപകപരിഹാസം; ആക്രിപെറുക്കിവിറ്റ് ജീവിച്ചിരുന്നയാൾ മരിച്ചനിലയിൽ

Jun 24, 2024 03:51 PM

#FoundDead | യുവാക്കൾ വീഡിയോ വൈറലാക്കി, വ്യാപകപരിഹാസം; ആക്രിപെറുക്കിവിറ്റ് ജീവിച്ചിരുന്നയാൾ മരിച്ചനിലയിൽ

ഹൈവേയോട് ചേർന്ന മരത്തിൽ തൂങ്ങിയ നിലയിൽ പ്രതാപ് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും...

Read More >>
#NarendraModi | മൂന്നാം തവണ മൂന്നിരട്ടി കൂടുതൽ അധ്വാനിക്കും; പ്രതിപക്ഷം മാന്യത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു - പ്രധാനമന്ത്രി

Jun 24, 2024 11:55 AM

#NarendraModi | മൂന്നാം തവണ മൂന്നിരട്ടി കൂടുതൽ അധ്വാനിക്കും; പ്രതിപക്ഷം മാന്യത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു - പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് ഉത്തരവാദിത്തബോധമുള്ള പ്രതിപക്ഷത്തെയാണ് വേണ്ടതെന്നും മുദ്രവാക്യമല്ല പ്രവർത്തിയാണ് ജനത്തിന് ആവശ്യമെന്നും പ്രതിപക്ഷത്തെ കുത്തി...

Read More >>
Top Stories