#NarendraModi | മൂന്നാം തവണ മൂന്നിരട്ടി കൂടുതൽ അധ്വാനിക്കും; പ്രതിപക്ഷം മാന്യത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു - പ്രധാനമന്ത്രി

#NarendraModi | മൂന്നാം തവണ മൂന്നിരട്ടി കൂടുതൽ അധ്വാനിക്കും; പ്രതിപക്ഷം മാന്യത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു - പ്രധാനമന്ത്രി
Jun 24, 2024 11:55 AM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) പാർലമെന്റിൽ പ്രതിപക്ഷം മാന്യത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജൂൺ 25 ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് അടിയന്തരാവസ്ഥ ഓർമിപ്പിച്ച് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് നാളെ 50 വർഷം തികയുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഭരണഘടനപോലും അന്ന് വിസ്മരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകും. മൂന്നാം തവണ മൂന്നിരട്ടി കൂടുതൽ പ്രവർത്തിക്കുമെന്നും മൂന്നിരട്ടി കൂടുതൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാമാജികരെ ലോക്സഭയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. പുതിയ ലക്ഷ്യത്തോടെ മുന്നോട്ടു പോകാനാവട്ടെയെന്ന് എല്ലാവരെയും ആശംസിക്കുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം നമ്മുടെ സ്വന്തം പാർലമെന്റ് മന്ദിരത്തിൽ ആദ്യമായാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രദിനമാണിത്.

60 വർഷത്തിനു ശേഷമാണ് തുടർച്ചയായി ഒരു സർക്കാർ മൂന്നാമതും അധികാരത്തിലെത്തുന്നത്. രാജ്യത്തെ നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണം.

എല്ലാവരെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടപോവുകയാണ് ലക്ഷ്യം. ഭരണഘടന മൂല്യങ്ങൾ പിന്തുടരും. എൻഡിഎ സർക്കാരിന്റെ നയങ്ങളിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയ്ക്ക് ഉത്തരവാദിത്തബോധമുള്ള പ്രതിപക്ഷത്തെയാണ് വേണ്ടതെന്നും മുദ്രവാക്യമല്ല പ്രവർത്തിയാണ് ജനത്തിന് ആവശ്യമെന്നും പ്രതിപക്ഷത്തെ കുത്തി മോദി പറഞ്ഞു. കലഹങ്ങളല്ല, പാർലമെന്റിൽ ചർച്ചകൾ നടക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

#third #time #three #times #labor #Expect #opposition #respectful #PM

Next TV

Related Stories
#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

Sep 28, 2024 09:37 PM

#NirmalaSitharaman | ഇലക്ടറൽ ബോണ്ട് വഴി പണം തട്ടി; നിർമല സീതാരാമനെതിരെ കേസ്

ജനാധികാർ സംഘർഷ പരിഷത്ത് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരമാണ്...

Read More >>
#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

Sep 28, 2024 08:24 PM

#crime | പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മ‍ർദിച്ചു കൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ

നിസാര കാരണങ്ങൾ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മർദിക്കാറുണ്ടായിരുന്നെന്ന് അയൽവാസികൾ...

Read More >>
 #complaint  | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

Sep 28, 2024 07:26 PM

#complaint | വിമാനയാത്രക്കിടെ പകുതി കഴിച്ച ഓംലെറ്റിനുള്ളിൽ ചത്ത പാറ്റ; എയർ ഇന്ത്യക്ക് പരാതി നൽകി യാത്രക്കാരി

എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ...

Read More >>
#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

Sep 28, 2024 05:24 PM

#Childdeath | ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ

ഇതോടെ പൊലീസ് നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം...

Read More >>
#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:26 PM

#death | ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം; മലയാളി യുവാവിന് ദാരുണാന്ത്യം

ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു....

Read More >>
Top Stories