Jun 24, 2024 06:00 PM

ദില്ലി: (truevisionnews.com) ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിൽ നിന്നുള്ള 17 എംപിമാർ.

രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ, അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കെസി വേണു​ഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് എംപിമാരായി സത്യപ്രതിജ്ഞ ചൊല്ലിയത്.

മലയാളത്തിലാണ് ഭൂരിഭാ​ഗം എംപിമാരും സത്യവാചകം ചൊല്ലിയത്.

ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു കോൺ​ഗ്രസ് എംപിമാരുടെ സത്യപ്രതിജ്ഞ. ഷാഫി പറമ്പിൽ, കെസി വേണു​ഗോപാൽ, എൻകെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, എന്നിവർ ഇം​ഗ്ലീഷിൽ സത്യവാചകം ചൊല്ലിയപ്പോൾ ഹൈബി ഈഡൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ വാചകങ്ങൾ പറഞ്ഞത്.

ദൈവനാമത്തിൽ മറ്റ് നേതാക്കൾ പ്രതിജ്ഞയെടുത്തപ്പോൾ കെ രാധാകൃഷ്ണൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് പ്രതിജ്ഞയെടുത്തത്.

#Swearing ##MP #Congress #MP #uphold #constitution

Next TV

Top Stories