#devatheerthadeath |സംസ്കാരം നാളെ; ദേവതീർത്ഥയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

#devatheerthadeath |സംസ്കാരം നാളെ; ദേവതീർത്ഥയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
Jun 24, 2024 05:31 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)   വിഷ ബാധയെ തുടർന്ന് ചികിത്സ നടക്കുന്നതിനിടെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ മരിച്ച വളയം സ്വദേശിനി സ്കൂൾ വിദ്യാർത്ഥിയായ ദേവ തീർത്ഥയുടെ സംസ്ക്കാരം നാളെ ചൊവ്വാഴ്ച്ച ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും.

കൊളവല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം അല്പ സമയം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകളാണ് ദേവതീർത്ഥ .

വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അമ്മയോടൊപ്പം കുറച്ചുകാലമായി പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീർത്ഥ .

രാവിലെയും വൈകിട്ടും അച്ഛൻ മക്കളെ സ്കൂളിലേക്കും വീട്ടിലേക്കും കൊണ്ടു വിടുകയാണ് പതിവ്. ഛർദ്ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു.

രോഗം മൂർജ്ജിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. ഫ്രൂട്ടിയിൽ നിന്നുണ്ടായ ഭക്ഷ്യ വിഷബാധയാണെന്നാണ് ആദ്യം കരുതിയത്.

കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് എലിവിഷത്തിൻ്റെ അംശം കണ്ടെത്തിയത്. കുട്ടിയുടെ അമ്മയുടെ പൊയിലൂരിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ സ്കൂൾ ബാഗിൽ നിന്ന് എലിവിഷത്തിൻ്റെ ഭാഗവും നോട്ട് ബുക്കിൽ ആത്മഹത്യകുറിപ്പും കണ്ടെത്തി.

#Culture #Tomorrow #Devatheertha's #body #shifted #Kozhikode #Medical #College

Next TV

Related Stories
#JainRaj | 'റെഡ് ആർമിയുടെ അഡ്മിനല്ല, അച്ഛനെ പൊതുസമൂഹത്തിൽ അവഹേളിക്കുന്നു'; മനുവിന് വക്കീൽ നോട്ടീസയച്ച് പി. ജയരാജന്റെ മകന്‍

Jun 28, 2024 04:07 PM

#JainRaj | 'റെഡ് ആർമിയുടെ അഡ്മിനല്ല, അച്ഛനെ പൊതുസമൂഹത്തിൽ അവഹേളിക്കുന്നു'; മനുവിന് വക്കീൽ നോട്ടീസയച്ച് പി. ജയരാജന്റെ മകന്‍

സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മനു സാമൂഹികമാധ്യമത്തിൽ നൽകിയ മറുപടി ഏറ്റുപിടിച്ച് പി. ജയരാജൻ രംഗത്തെത്തിയതോടെയാണ്...

Read More >>
#death | സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

Jun 28, 2024 03:50 PM

#death | സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

ബസിൽ കയറിയതിനിടയിൽ റോഡിലേക്ക്...

Read More >>
#FilmShooting |  'മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകിയത്; രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ നിർദേശം നൽകി' - ആശുപത്രി സൂപ്രണ്ട്

Jun 28, 2024 03:25 PM

#FilmShooting | 'മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകിയത്; രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ നിർദേശം നൽകി' - ആശുപത്രി സൂപ്രണ്ട്

സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ...

Read More >>
#bigrock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

Jun 28, 2024 03:07 PM

#bigrock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

അപകട ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മലയുടെ താഴ്ഭാഗത്തായി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ വീടുകളില്‍ നിന്ന്...

Read More >>
#cobra | കുടുംബാരോഗ്യ കേന്ദ്രത്തിനുള്ളിൽ മൂർഖൻ; ഒരുമണിക്കൂറോളം മുറിക്കുള്ളിൽ കുടുങ്ങി ഡോക്ടർ

Jun 28, 2024 03:03 PM

#cobra | കുടുംബാരോഗ്യ കേന്ദ്രത്തിനുള്ളിൽ മൂർഖൻ; ഒരുമണിക്കൂറോളം മുറിക്കുള്ളിൽ കുടുങ്ങി ഡോക്ടർ

ഇതിനിടയിൽ പാമ്പ് രാജവെമ്പാലയാണെന്നും മൂർഖനാണെന്നും പല അഭിപ്രായങ്ങളും ഉയർന്നു....

Read More >>
#RBindu | നാല് വര്‍ഷ ബിരുദ കോഴ്സുകൾ ജൂലൈ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും - മന്ത്രി ആർ ബിന്ദു

Jun 28, 2024 02:37 PM

#RBindu | നാല് വര്‍ഷ ബിരുദ കോഴ്സുകൾ ജൂലൈ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും - മന്ത്രി ആർ ബിന്ദു

ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർത്ഥിക്കും സ്വന്തം അഭിരുചികൾ അനുസരിച്ച് വിവിധ വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വന്തം ബിരുദഘടന...

Read More >>
Top Stories