#FoundDead | യുവാക്കൾ വീഡിയോ വൈറലാക്കി, വ്യാപകപരിഹാസം; ആക്രിപെറുക്കിവിറ്റ് ജീവിച്ചിരുന്നയാൾ മരിച്ചനിലയിൽ

#FoundDead | യുവാക്കൾ വീഡിയോ വൈറലാക്കി, വ്യാപകപരിഹാസം; ആക്രിപെറുക്കിവിറ്റ് ജീവിച്ചിരുന്നയാൾ മരിച്ചനിലയിൽ
Jun 24, 2024 03:51 PM | By VIPIN P V

ജയ്പുർ: (truevisionnews.com) സമൂഹ മാധ്യമങ്ങളിൽ തന്റെ വീഡിയോ വൈറലായതിനു പിന്നാലെ രാജസ്ഥാനിൽ ആക്രി സാധനങ്ങൾ പെറുക്കിവിറ്റ് ജീവിച്ചിരുന്ന മധ്യവയസ്കൻ ജീവനൊടുക്കിയതായി റിപ്പോർട്ട്.

സമൂഹ മാധ്യമങ്ങളിൽ ഇയാളുടെ വീഡിയോ വൈറലായതിനു പിന്നാലെ വൻതോതിൽ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നതായും ഇതിനെത്തുടർന്ന് പ്രതാപ് സിങ് ജീവനൊടുക്കിയെന്നും പോലീസിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

ഉപയോഗ ശൂന്യമായിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു ആക്രി വസ്തുക്കളും പെറുക്കിയെടുത്ത് വിറ്റായിരുന്നു പ്രതാപ് സിങ് ജീവിതം മുന്നോട്ട് നയിച്ചിരുന്നത്.

പ്രദേശവാസികൾക്കെല്ലാം ഇയാൾ സുപരിചിതനായിരുന്നു. ബാബാജി എന്ന പേരിൽ വിളിക്കപ്പെടുന്ന പ്രതാപ് സിങിനെ ചില യുവാക്കൾ ലോഹാവത് ഗ്രാമത്തിൽ വെച്ച് ശല്യപ്പെടുത്തുകയും ഇത് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ഇത് അദ്ദേഹത്തെ പരിഹാസ കഥാപാത്രമായി ചിത്രീകരിക്കുകയും ചെയ്തു. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ മനംനൊന്ത് ഇയാൾ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഹൈവേയോട് ചേർന്ന മരത്തിൽ തൂങ്ങിയ നിലയിൽ പ്രതാപ് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#Youths #make #video #virall #widespread #ridicule #one #who #alive #attacked #dead

Next TV

Related Stories
#NEETissue | നീറ്റ് വിഷയം ചർച്ചക്കെടുക്കാതെ സർക്കാർ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയിൽ പ്രതിഷേധം

Jun 28, 2024 02:21 PM

#NEETissue | നീറ്റ് വിഷയം ചർച്ചക്കെടുക്കാതെ സർക്കാർ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയിൽ പ്രതിഷേധം

സർക്കാരും പ്രതിപക്ഷവും ഒരുമിച്ച് വിദ്യാർത്ഥികളെക്കുറിച്ച് സംസാരിക്കുന്നു എന്ന സന്ദേശം പാർലമെൻ്റിൽ നിന്ന് പുറത്തുപോകണമെന്നും മാധ്യമങ്ങളോട്...

Read More >>
#heavyrain | കനത്ത മഴ: മതിലിടിഞ്ഞ് മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു; രക്ഷാപ്രവർത്തനം

Jun 28, 2024 02:16 PM

#heavyrain | കനത്ത മഴ: മതിലിടിഞ്ഞ് മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു; രക്ഷാപ്രവർത്തനം

വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ ഭാഗമായ മതിൽ ഇടിഞ്ഞ് മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു....

Read More >>
#arrest | പ്രസിഡന്റിനോട് കൂടുതൽ അടുക്കാൻ മന്ത്രവാദം; മാലദ്വീപിൽ വനിതാ മന്ത്രി അറസ്റ്റിൽ, സ്ഥാനത്തുനിന്ന് നീക്കി

Jun 28, 2024 01:13 PM

#arrest | പ്രസിഡന്റിനോട് കൂടുതൽ അടുക്കാൻ മന്ത്രവാദം; മാലദ്വീപിൽ വനിതാ മന്ത്രി അറസ്റ്റിൽ, സ്ഥാനത്തുനിന്ന് നീക്കി

മറ്റ് രണ്ട് വ്യക്തികളും കൂടി ഉൾപ്പെട്ട കേസ് കൂടുതൽ അന്വേഷിക്കുകയാണെന്നും പൊലീസ്...

Read More >>
#Heavyrain | ദില്ലിയിലെ കനത്ത മഴ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗത കുരുക്കിൽപെട്ടു

Jun 28, 2024 12:32 PM

#Heavyrain | ദില്ലിയിലെ കനത്ത മഴ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗത കുരുക്കിൽപെട്ടു

മുഖ്യമന്ത്രി പിണറായി വിജയൻ മാറുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം സീതാറാം യെച്ചൂരി തള്ളാതിരുന്നത് ചർച്ചകൾക്ക്...

Read More >>
#fingertipicecream |ഡിഎൻഎ ഫലം വന്നു, ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ ആരുടേതെന്ന് കണ്ടെത്തിയെന്ന് പൊലീസ്

Jun 28, 2024 11:47 AM

#fingertipicecream |ഡിഎൻഎ ഫലം വന്നു, ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ ആരുടേതെന്ന് കണ്ടെത്തിയെന്ന് പൊലീസ്

ഐസ് ക്രീം തയ്യാറാക്കിയ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലിന്റെ ഭാ​ഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു....

Read More >>
Top Stories