(truevisionnews.com) വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ മൂലമുള്ള അസഹനീയമായ വേദന പലരും അനുഭവിച്ചിട്ടുണ്ടാകും. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാം.
വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവുമൊക്കെ വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്.
ചിലര്‍ക്ക് എരുവുള്ള മസാലകൾ അല്ലെങ്കിൽ ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിച്ചാല്‍ വായ്പ്പുണ്ണ് ഉണ്ടാകാം. അത്തരത്തില്‍ വായ്പ്പുണ്ണ് ഉണ്ടാകുമ്പോള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. എരുവുള്ള മസാലകൾ
വായ്പ്പുണ്ണ് ഉള്ളപ്പോള്‍ എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വായിനുള്ളില്‍ വേദന ഉണ്ടാകാന്‍ കാരണമാകും. അതിനാല്‍ വായ്പ്പുണ്ണ് വരാറുള്ളവര്‍ എരുവേറിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കാം.
2. ശീതളപാനീയങ്ങള്‍
ശീതളപാനീയങ്ങളും ഒഴിവാക്കുന്നതാണ് വായ്പ്പുണ്ണിനെ തടയാന്‍ നല്ലത്. ഇവയുടെ അസിഡിക് സ്വാഭാവം വായിനുള്ളില്‍ വേദന ഉണ്ടാകാന്‍ കാരണമാകും.
3. സിട്രിസ് പഴങ്ങള്‍
സിട്രിസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ തുടങ്ങിയവയും ചിലര്‍ക്ക് വായ്പ്പുണ്ണ് വശളാക്കാം. അതിനാല്‍ ഇത്തരം പഴങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
4. ഉപ്പിട്ട ഭക്ഷണങ്ങള്‍
ഉപ്പിട്ട ലഘുഭക്ഷണങ്ങൾ, ചിപ്‌സ് എന്നിവയുൾപ്പെടെയുള്ള ചില ഭക്ഷണങ്ങൾ വായ്പ്പുണ്ണിന് കാരണമാകും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കാം.
5. ചോക്ലേറ്റ്
ചോക്ലേറ്റ് കഴിക്കുന്നതും ചിലപ്പോള്‍ വായ്പ്പുണ്ണിന്‍റെ വേദനയെ കൂട്ടും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
#frequent #mouth #ulcers? #foods #should #avoided #from #diet