#RahulGandhi | രാഹുലിന് ശാരീരിക അസ്വസ്ഥത; റാഞ്ചിയിലെ ഇന്ത്യ മുന്നണി റാലിയിൽ പങ്കെടുക്കില്ല

#RahulGandhi | രാഹുലിന് ശാരീരിക അസ്വസ്ഥത; റാഞ്ചിയിലെ ഇന്ത്യ മുന്നണി റാലിയിൽ പങ്കെടുക്കില്ല
Apr 21, 2024 04:28 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ ഇന്ത്യ മുന്നണി നടത്തുന്ന സംയുക്ത റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കില്ല.

പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥകൾ കാരണമാണു രാഹുൽ പങ്കെടുക്കാത്തതെന്നു പാർട്ടി അറിയിച്ചു. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള മറ്റു കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.

‘‘ഞായറാഴ്ച മധ്യപ്രദേശിലെ സത്‌‍‌നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു.

പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ അദ്ദേഹത്തിനു ഡൽഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്.’’– കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

സത്‌‍‌നയിലെ പരിപാടിക്കു ശേഷം റാഞ്ചിയിലെ സമ്മേളനത്തിൽ ഖർഗെ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിന്റെ ശക്തിപ്രകടനമാണു പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ നേതാക്കൾ ഉന്നയിക്കും.

സഖ്യം ഒറ്റക്കെട്ടായി നടത്തുന്ന രണ്ടാമത്തെ പൊതുസമ്മേളനമാണിത്.

കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു കഴിഞ്ഞ മാസാവസാനം ഡൽഹി രാംലീലാ മൈതാനത്തായിരുന്നു ആദ്യസമ്മേളനം. സോറന്റെ ഭാര്യ കൽപനയാണു സമ്മേളനം സംഘടിപ്പിക്കാൻ മുൻകയ്യെടുത്തത്.

#Rahul #physically #unwell; #not #participate #ndia #Front #rally #Ranchi

Next TV

Related Stories
#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

Jun 6, 2024 10:34 PM

#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 233 സീറ്റുകളിലാണ് വിജയിച്ചത്. 99 സീറ്റുകൾ നേടി കോൺഗ്രസാണ് മുന്നണിയിൽ തിളക്കമേറിയ മത്സരം...

Read More >>
#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

Jun 6, 2024 08:41 PM

#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

മാർച്ച് 16 നാണ് പെരുമാറ്റചട്ടം നിലവിൽ വന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അറിയിപ്പ്...

Read More >>
#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

Jun 4, 2024 10:03 PM

#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്‌ സ്ഥാനാർഥികളായ ഇരുവരും...

Read More >>
#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

Jun 4, 2024 08:16 PM

#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി...

Read More >>
Top Stories