ശ​ക്ത​മാ​യ കാ​റ്റിൽ ആ​ൽ​മ​ര​ത്തി​ന്റെ ശി​ഖ​രം അ​ട​ർ​ന്നു​വീ​ണ് അ​ധ്യാ​പി​ക​ക്കും വി​ദ്യാ​ർ​ഥി​നി​ക്കും പ​രി​ക്ക്

ശ​ക്ത​മാ​യ കാ​റ്റിൽ ആ​ൽ​മ​ര​ത്തി​ന്റെ ശി​ഖ​രം അ​ട​ർ​ന്നു​വീ​ണ് അ​ധ്യാ​പി​ക​ക്കും വി​ദ്യാ​ർ​ഥി​നി​ക്കും പ​രി​ക്ക്
Jun 18, 2025 01:21 PM | By VIPIN P V

ഏ​ലൂ​ർ (കൊച്ചി): (www.truevisionnews.com) ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും പാ​ട്ടു​പു​ര​ക്ക​ലി​ൽ ആ​ൽ​മ​ര​ത്തി​ന്റെ ശി​ഖ​രം അ​ട​ർ​ന്നു​വീ​ണ് അ​ധ്യാ​പി​ക​ക്കും വി​ദ്യാ​ർ​ഥി​നി​ക്കും പ​രി​ക്കേ​റ്റു. മ​ഞ്ഞു​മ്മ​ൽ ഗാ​ർ​ഡി​യ​ൻ എ​യ്ഞ്ച​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ചേ​രാ​ന​ല്ലൂ​ർ തോ​ട്ട​ക​ത്ത് സ്ലെ​ഷി​ൻ സാ​ജു (48 ), ഇ​തേ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഏ​ലൂ​ർ മ​ണ്ടാ​ര​പ്പ​റ​മ്പി​ൽ കീ​ർ​ത്തി കൃ​ഷ്ണ​കു​മാ​ർ (13) എ​ന്നി​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​ക്ത​മാ​യ മ​ഴ​യി​ൽ നൂ​റ്റാ​ണ്ട് പ​ഴ​ക്കം ചെ​ന്ന ആ​ൽ​മ​ര​മാ​ണ് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണ​ത്. സ​മീ​പ​ത്തെ വീ​ടി​ന്റെ സ​ൺ​ഷേ​ഡി​നും പ​ല​ച​ര​ക്ക് ക​ട​യ്ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ മ​ഞ്ഞു​മ്മ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും വി​ദ്യാ​ർ​ഥി​നി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മ​രം അ​ഗ്​​നി​ര​ക്ഷാ സേ​ന, കെ.​എ​സ്.​ഇ.​ബി, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് മു​റി​ച്ചു​മാ​റ്റി. തു​ട​ർ​ന്ന് ഏ​ലൂ​ർ-​മേ​ത്താ​നം റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. സ്വ​കാ​ര്യ കേ​ബി​ൾ ന​ട​ത്തി​പ്പു​കാ​ർ​ക്കും വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ​ത് മൂ​ലം കെ.​എ​സ്.​ഇ.​ബി​ക്കും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Teacher and student injured after banyan tree branch breaks off strong wind

Next TV

Related Stories
മോ​ച​ന​ദ്ര​വ്യമായി ആ​വ​ശ്യ​പ്പെ​ട്ടത് അ​ഞ്ചു​ല​ക്ഷം; കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യാ​യ യുവാവിനെ തട്ടിക്കൊണ്ടുപോയകേസ്, രണ്ടുപേർ പിടിയിൽ

Jun 16, 2025 02:09 PM

മോ​ച​ന​ദ്ര​വ്യമായി ആ​വ​ശ്യ​പ്പെ​ട്ടത് അ​ഞ്ചു​ല​ക്ഷം; കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യാ​യ യുവാവിനെ തട്ടിക്കൊണ്ടുപോയകേസ്, രണ്ടുപേർ പിടിയിൽ

കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ സ്വ​ദേ​ശി​യാ​യ 22കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ രണ്ടുപേർ...

Read More >>
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ‌കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

Jun 16, 2025 08:52 AM

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ‌കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

ഹോസ്റ്റലിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായെന്ന്...

Read More >>
Top Stories










Entertainment News