കോഴിക്കോട് : ( www.truevisionnews.com ) ഇന്ത്യൻ പാർലിമെന്റിൽ കോഴിക്കോടിനെ എം കെ രാഘവനും വടകരയെ ഷാഫി പറമ്പിലും പ്രതിനിധീകരിക്കും. വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർഥികളായ ഇരുവരും തെരെഞ്ഞെടുക്കപ്പെട്ടത്.
രാഘവന്റെ ഭൂരിപക്ഷം 1,46,176 ഉം ഷാഫിയുടേത് 1,14,506 ഉം. കോഴിക്കോട് സി പി ഐ എം സ്ഥാനാർഥി എളമരം കരീം 374245 വോട്ടുകളും വടകരയിൽ കെ കെ ശൈലജ (സി പി ഐ എം) 443022 വോട്ടുകളും നേടി. രാവിലെ എട്ടിനു വോട്ട് എണ്ണിത്തുടങ്ങിയത് മുതൽ കോഴിക്കോട് എം കെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും മുന്നിലായിരുന്നു. കൃത്യമായ ഇടവേളകളിൽ ഇരുവരും ഭൂരിപക്ഷം ഉയർത്തികൊണ്ടിരുന്നു.
കോഴിക്കോട് ബി ജെ പി യുടെ എം ടി രമേഷ് 180666 വോട്ടുകളും വടകരയിൽ ബി ജെ പിയുടെ തന്നെ പ്രഫുൽ കൃഷ്ണ 111979 വോട്ടുകളും നേടി.
സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ
കോഴിക്കോട് ലോക്സഭ മണ്ഡലം
എം കെ രാഘവൻ-520421
എളമരം കരീം-374245
എം ടി രമേഷ്-180666
അറമുഖൻ (ബിഎസ്പി)-1715
അരവിന്ദാക്ഷൻ നായർ എം കെ (ഭാരതീയ ജവാൻ കിസാൻ പാർട്ടി)-1305
ഡോ. എം ജ്യോതിരാജ് (എസ് യു സി ഐ)-653
അബ്ദുൽ കരീം-287
അബ്ദുൽ കരീം-541
അബ്ദുൽ കരീം കെ-293
എൻ രാഘവൻ-782
രാഘവൻ-1096
ടി രാഘവൻ-1018 സുഭ-712
വടകര ലോക്സഭ മണ്ഡലം
ഷാഫി പറമ്പിൽ-557528
കെ കെ ശൈലജ-443022
പ്രഫുൽ കൃഷ്ണ-111979
കുഞ്ഞിക്കണ്ണൻ പയ്യോളി-869
മുരളീധരൻ-269
ശൈലജ പി-326
ഷാഫി-422
ഷാഫി ടി പി-3764
ശൈലജ-680
കെ കെ ശൈലജ-1179.
#Candidates #Kozhikode #Vadakara #constituency #know #votes #got