കണ്ണൂർ : (truevisionnews.com) പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ അഴീക്കോട് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി.
.gif)

കുന്നുംകൈ അംബേദ്കർ കോളനിക്ക് സമീപം കെ പി സി സി ജനറൽ സെക്രട്ടറി കെ.ജയന്ത് പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കാഞ്ഞിരത്തറ,സ്റ്റൈലോ കോർണർ,പൊടിക്കുണ്ട് മിൽമ, പള്ളിക്കുന്ന് മൂകാംബിക ക്ഷേത്ര പരിസരം, മണൽ, പള്ളിയാംമൂല,
അഴീക്കോട് ആറാംങ്കോട്ടം, തെക്കുംഭാഗം കണിശൻമുക്ക്, മീൻകുന്ന്, ശ്രീനാരായണ വായനശാല, ടിയാൻ ക്ലബ്ബ്, അഴീക്കൽ വിവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പരിസരം, പൊയ്തും കടവ്, വളപട്ടണം ടാക്സിസ്റ്റാന്റ്, മന്ന ജംഗ്ഷൻ ആർപ്പാംതോട്,
പള്ളിക്കുളം,ഇടച്ചേരി ശ്രീമുത്തപ്പൻക്ഷേത്രപരിസരം,കുഞ്ഞിപ്പള്ളി, പനങ്കാവ്, പാപ്പിനിശ്ശേരി ചുങ്കം, പഴംഞ്ചിറ ,പാപ്പിനിശ്ശേരി ഗെയ്റ്റ്,ഹാജി റോഡ് വഴി പര്യടനം ഇല്ലിപ്പുറത്ത് സമാപിച്ചു.
നേതാക്കളായ മഹമൂദ് ഹാജി , ബാലകൃഷ്ണൻ മാസ്റ്റർ ,പി മഹമൂദ് ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,പി പി റഷീദ് ,സി വി സന്തോഷ് ,കൂക്കിരി രാജേഷ്, ശറഫുദ്ധീൻ കാട്ടാമ്പള്ളി തുടങ്ങിയ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.
#KSudhakaran #won #hearts #voters #Azhikode #constituency
