(truevisionnews.com) മധുരം ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട മധുര പലഹാരങ്ങളിൽ ഒന്നാണ് ഗുലാബ് ജാം. കടകളിൽ നിന്ന് മാത്രം കഴിക്കാറുള്ള ഗുലാബ് ജാം വീട്ടിൽ തന്നെ തയ്യാറാക്കിയാലോ.
ചേരുവകൾ
പാൽപ്പൊടി - അരക്കപ്പ്
മൈദ - കാൽകപ്പ്
പാൽ - 2 ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡ - ഒരു നുള്ള്
നെയ്യ് - 2 ടേബിൾ സ്പൂൺ
ഉപ്പ്- ഒരു നുള്ള്
പഞ്ചസാര - 1 കപ്പ്
വെള്ളം - 1 കപ്പ്
ഏലക്ക പൊടി - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാൽപ്പൊടി, മൈദ, ബേക്കിങ് സോഡ, നെയ്യ്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ചെറു ചൂടുപാൽ കുറച്ച് കുറച്ചായി ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് 10 മിനിട്ട് അടച്ചു വയ്ക്കുക.
മറ്റൊരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളക്കാൻ വയ്ക്കുക. തിളച്ചുവരുമ്പോൾ ഏലയ്ക്ക പൊടി കൂടെ ചേർത്ത് ഏറ്റവും കുറഞ്ഞ തീയിൽ അഞ്ചു മിനിട്ട് തിളപ്പിച്ച് പഞ്ചസാര ലായനി തയ്യാറാക്കണം.
അതിനു ശേഷം തയാറാക്കിയ കൂട്ട് ചെറിയ ഉരുളകളാക്കി നന്നായി മുറുക്കി ഉരുട്ടിയെടുത്ത് നല്ലതുപോലെ ചൂടാക്കിയ എണ്ണയിൽ ഗോൾഡൺ ബ്രൗൺ നിറത്തിൽ വറുത്തുകോരാം. ശേഷം പഞ്ചസാര ലായനിയിൽ ഇട്ട് 15 മിനിട്ടു പാത്രം അടച്ചുവയ്ക്കുക. ഗുലാബ് ജാം തയ്യാറായി.
#sweet #gulabjam #home