#Summerheat | ക​ത്തി​യി​റ​ങ്ങു​ന്ന പ​ക​ൽ​ച്ചൂ​ടി​ൽ വെന്തുരുകുന്നു; അതീവ ജാ​ഗ്ര​ത പാ​ലി​ക്കാം

#Summerheat | ക​ത്തി​യി​റ​ങ്ങു​ന്ന പ​ക​ൽ​ച്ചൂ​ടി​ൽ വെന്തുരുകുന്നു; അതീവ ജാ​ഗ്ര​ത പാ​ലി​ക്കാം
Feb 24, 2024 04:27 PM | By VIPIN P V

(truevisionnews.com) വേ​ന​ൽ ക​ടു​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ത​ന്നെ അ​സ​ഹ​നീ​യ​മാ​യ ചൂ​ടാ​ണു കേ​ര​ള​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വേ​ന​ൽ ഒ​ന്നി​നൊ​ന്നു ക​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​ത്ത​വ​ണ​യും അ​തി​നു മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. വ​രും മാ​സ​ങ്ങ​ളി​ലെ വേ​ന​ൽ അ​തി​ജീ​വി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക ജാ​ഗ്ര​ത സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തും ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തും ഉ​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു.

എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണു താ​പ​നി​ല ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല​യു​ണ്ടാ​വു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ക്കു​ക​യു​ണ്ടാ​യി. മ​റ്റു ജി​ല്ല​ക​ളി​ലും 34 മു​ത​ൽ 37 വ​രെ ഡി​ഗ്രി ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

ഏ​താ​നും ദി​വ​സം മു​ൻ​പ് ക​ണ്ണൂ​രി​ൽ 37.9 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​ർ​ന്നി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് 36.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സ​മ​യ​ത്ത് 32 മു​ത​ൽ 34 വ​രെ ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടാ​യി​രു​ന്നു സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ൽ നി​നോ പ്ര​തി​ഭാ​സ​മാ​ണ് ഇ​പ്പോ​ൾ ചൂ​ട് വ​ർ​ധി​പ്പി​ക്കു​ന്ന​ത് എ​ന്നു പ​റ​യു​ന്നു​ണ്ട്. എ​ൽ നി​നോ മൂ​ലം ആ​ഗോ​ള​ത​ല​ത്തി​ൽ ഈ ​വ​ർ​ഷം ചൂ​ട് കു​ത്ത​നെ ഉ​യ​രു​മെ​ന്ന മു​ന്ന​റി​യി​പ്പ് നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തു പ​ല​യി​ട​ത്തും ചൂ​ട് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നി​രു​ന്നു.

അ​തി​ലും രൂ​ക്ഷ​മാ​യ അ​വ​സ്ഥ ഇ​ക്കു​റി​യു​ണ്ടാ​വു​മോ​യെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്താ​യാ​ലും പ​തി​വി​ൽ ക​വി​ഞ്ഞ ചൂ​ടാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജ​ന​ങ്ങ​ൾ​ക്കു ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തു കേ​വ​ലം ഒ​രു ച​ട​ങ്ങാ​യി മാ​ത്രം കാ​ണാ​തെ ഗൗ​ര​വ​ത്തി​ലെ​ടു​ക്കേ​ണ്ട​താ​ണ്. അ​തി​ന​നു​സ​രി​ച്ച് ഈ ​ദി​വ​സ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചി​ട്ട​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണു വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​വു​മ്പോ​ൾ വെ​യി​ലു കൊ​ള്ളേ​ണ്ടി​വ​രു​ന്ന തൊ​ഴി​ലു​ക​ളി​ല​ട​ക്കം ക്ര​മീ​ക​ര​ണ​ങ്ങ​ൾ വേ​ണ്ടി​വ​രും.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. പ​ല​വി​ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, പ്രാ​യ​മാ​യ​വ​ർ, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രും കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ക്കേ​ണ്ട​താ​ണ്. സം​സ്ഥാ​ന​ത്തെ പ​ല ന​ഗ​ര​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​വു​ക​യാ​ണെ​ന്നും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ കാ​ണി​ക്കു​ന്നു.

മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത കു​ടി​വെ​ള്ള ക്ഷാ​മ​മാ​ണ് എ​റ​ണാ​കു​ള​ത്തു​ള്ള​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പെ​രി​യാ​റി​ൽ നി​ന്നും കാ​ക്ക​നാ​ട് കി​ൻ​ഫ്ര​യി​ലേ​ക്കു വെ​ള്ളം കൊ​ണ്ടു​പോ​കാ​നു​ള്ള പ​ദ്ധ​തി​യെ കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​തി​ർ​ക്കു​ന്ന​ത്.

വൈ​റ്റി​ല​യി​ലും പാ​ലാ​രി​വ​ട്ട​ത്തും ക​ട​വ​ന്ത്ര​യി​ലു​മെ​ല്ലാം മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ള പ്ര​ശ്ന​മു​ണ്ട്. വേ​ന​ൽ​ച്ചൂ​ട് പ്ര​തി​സ​ന്ധി ഒ​ന്നു​കൂ​ടി വ​ലു​താ​ക്കു​ക​യാ​ണ്. എ​ല്ലാ​വ​ർ​ക്കും ആ​വ​ശ്യ​ത്തി​നു കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര ശ്ര​ദ്ധ ന​ൽ​കേ​ണ്ടി​യി​രി​ക്കു​ന്നു.

ആ​വ​ശ്യ​ത്തി​നു ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ക​യും ആ​ളു​ക​ൾ മ​ലി​ന ജ​ല​ത്തെ ആ​ശ്ര​യി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ പ​ല​വി​ധ അ​സു​ഖ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​നും ഇ​ട​യാ​വും. ക​ത്തു​ന്ന വേ​ന​ലി​ൽ ദാ​ഹ​ജ​ല​ത്തി​നു കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ടാ​പ്പും പൈ​പ്പും പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​തി​ന്‍റെ വി​ല​യെ​ത്ര​യാ​ണ് എ​ന്നു മ​ന​സി​ലാ​വു​ക.

ഓ​രോ തു​ള്ളി കു​ടി​വെ​ള്ള​വും വി​ല​പ്പെ​ട്ട​താ​ണെ​ന്ന് അ​തു വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ഒ​രു​പോ​ലെ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. മ​റ്റൊ​ന്നു വൈ​ദ്യു​തി ഉ​പ​യോ​ഗ​മാ​ണ്. ഡാ​മു​ക​ളി​ൽ വെ​ള്ളം കു​റ​യു​ക​യും വൈ​ദ്യു​തി ഉ​പ​യോ​ഗം കു​തി​ച്ചു​യ​രു​ക​യും ചെ​യ്യു​ന്നു.

എ​സി​യും കൂ​ള​റും ഫാ​നു​ക​ളും ഒ​ക്കെ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ വൈ​ദ്യു​തി ബോ​ർ​ഡി​ന് പു​റ​ത്തു​നി​ന്നു കൂ​ടു​ത​ൽ വൈ​ദ്യു​തി വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം വ​ന്നു​ചേ​രു​ന്നു. ഉ​യ​ർ​ന്ന ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​വി​ശേ​ഷം വൈ​ദ്യു​തി ബോ​ർ​ഡി​നു​ണ്ടാ​വു​ന്നു.

ആ​ത്യ​ന്തി​ക​മാ​യി അ​ത് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വൈ​ദ്യു​തി ചാ​ർ​ജി​ലും പ്ര​തി​ഫ​ലി​ക്കും. ഇ​തൊ​ന്നും ഓ​ർ​ക്കാ​തെ വൈ​ദ്യു​തി അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്തു പാ​ഴാ​ക്കു​ന്ന​തു ത​ട​യേ​ണ്ട​തു​ണ്ട്. പീ​ക്ക് സ​മ​യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ സ്വ​യം നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്ന​തി​ല​ട​ക്കം ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കേ​ണ്ട​തു​ണ്ട്.

ഡം​പി​ങ് യാ​ർ​ഡു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി തീ​പി​ടി​ത്ത സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നു ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്.

ഇ​വി​ട​ങ്ങ​ളി​ലൊ​ക്കെ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്തു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളും തീ​പി​ടി​ത്ത സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ഓ​ർ​ക്കേ​ണ്ട​തു​ണ്ട്.

#Burning #blazing #sun; #very #careful

Next TV

Related Stories
#ElectionCampaign | തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും

Apr 18, 2024 11:51 AM

#ElectionCampaign | തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും

ഗുരുതരമായിരിക്കും പലപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങള്‍. മുന്‍ തെരഞ്ഞെടുപ്പ് കാലങ്ങളെക്കാള്‍ കൂടുതലാണ് ഇത്തവണ വ്യക്തിഹത്യ. അവയെ ഫലപ്രദമായി...

Read More >>
#EidalFitr | ഈദുൽ ഫിത്ത്വർ ഒരു സ്നേഹ സന്ദേശം

Apr 9, 2024 10:05 PM

#EidalFitr | ഈദുൽ ഫിത്ത്വർ ഒരു സ്നേഹ സന്ദേശം

കുടുംബ വീടുകളിൽ സന്ദർശനം നടത്തി, സമ്മാനങ്ങൾ നൽകി,പുതുവസ്ത്രം ധരിച്ച്,സ്വാദിഷ്ടമായ ആഹാരം കഴിച്ച്,സുഗന്ധം പൂശി സന്തോഷാനുഗ്രാത്താൽ നാം...

Read More >>
LokSabhaElection2024 | വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ തെരഞ്ഞെടുപ്പ്

Apr 3, 2024 10:00 PM

LokSabhaElection2024 | വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ പ്ര​​​തീ​​​ക്ഷ​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ തെരഞ്ഞെടുപ്പ്

ഇ​​​ത്ര​​​യേ​​​റെ ഉ​​​ത്ക​​​ണ്ഠ​​​യു​​​ടെ​​​യും ആ​​​ശ​​​ങ്ക​​​യു​​​ടെ​​​യും നി​​​ഴ​​​ലി​​​ൽ നി​​​ൽ​​​ക്കു​​​മ്പോ​​​ഴും എ​​​ല്ലാം...

Read More >>
#WorldHappinessIndex | 2024ലെ ലോക സന്തോഷ സൂചിക റിപ്പോർട്ട് നൽകുന്ന സന്ദേശം

Mar 23, 2024 04:16 PM

#WorldHappinessIndex | 2024ലെ ലോക സന്തോഷ സൂചിക റിപ്പോർട്ട് നൽകുന്ന സന്ദേശം

മനുഷ്യ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്ന സന്തോഷങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഓരോ രാജ്യത്തിലെയും വിവിധ...

Read More >>
#ElectionConvention | വിവാദങ്ങൾക്ക് വഴി തുറക്കുമോ ? വടകരയിൽ സി കെ പിയും പത്മജ വേണുഗോപലും ഒരേ വേദിയിൽ

Mar 20, 2024 07:42 AM

#ElectionConvention | വിവാദങ്ങൾക്ക് വഴി തുറക്കുമോ ? വടകരയിൽ സി കെ പിയും പത്മജ വേണുഗോപലും ഒരേ വേദിയിൽ

എൻ ഡി എ തെരഞ്ഞെടുപ്പ് പരിപാടിയിൽ സി കെ പി യെ ഒഴിവാക്കി പത്മജക്ക് അമിത പ്രാധാന്യം നൽകിയെന്ന് ആരോപണം...

Read More >>
#Women'sDay2024 | 2024-ലെ വനിതാദിനം;ചില ആഗോള വ്യാകുലതകൾ: മാർച്ച്‌ 8

Mar 7, 2024 04:46 PM

#Women'sDay2024 | 2024-ലെ വനിതാദിനം;ചില ആഗോള വ്യാകുലതകൾ: മാർച്ച്‌ 8

റിപ്പോർട്ടിലെ ചൂണ്ടിക്കാണിക്കൽ അധികാര സ്ഥാനങ്ങളിലേക്കും ജനാധിപത്യ പ്രക്രിയയിലേക്കും വനിതകളുടെ നിർബന്ധിത മുന്നേറ്റം അനിവാര്യമാണെന്ന്...

Read More >>
Top Stories