കണ്ണൂർ: (truevisionnews.com) സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ.
സിറ്റി തയ്യിൽ മരക്കാർക്കണ്ടിയിലെ ബീവി ഹൗസിൽ ഷംസീറ (36)യെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
പുതിയ ബസ് സ്റ്റാൻ്റിലെ വസ്ത്രവ്യാപാരി മാനന്തേരി വണ്ണാത്തിമൂലയിലെ മനോജ് കാരായിയുടെ 14000 രൂപ വരുന്ന റെഡ്മിഫോൺ ആണ് കവർന്നത്.
28 ന് വൈകുന്നേരം 6.30 മണിക്ക് കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി ഫോൺ മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
സംഭവത്തിൽ വസ്ത്രവ്യാപാരിയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തിരുന്നു.
കണ്ണൂർ പുതിയ ബസ്റ്റാൻ്റിലെ മൊണാലിസ ഫാൻസി കടയിലും മൊബൈൽ ഫോൺമോഷണം നടന്നു.
കടയിലെ ജീവനക്കാരി കമ്പിൽ സ്വദേശിനി ടി പി ജീനയുടെ 24000 രൂപ വരുന്ന പോക്കോ എക്സ് 2 മൊബൈൽ ഫോൺ ആണ് കവർന്നത്.
ഇക്കഴിഞ്ഞ 30 ന് ഉച്ചക്ക് 1.20 മണിക്ക് സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു.
പ്രഭാത് ജംഗ്ഷനിലെ നൊക്ളി സ്റെഡിമെയ്ഡ് ഷോപ്പിലും മോഷണം നടന്നു. കടയിലെ സെയിൽസ്മാൻ താഴെചൊവ്വയിലെ വി.കെ.അനുരാജിൻ്റെ 35000 രൂപ വിലവരുന്ന ഐ ഫോൺ ആണ് കവർന്നത്.
30 ന് ഉച്ചക്ക് രണ്ട് മണിക്ക് സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി ഫോൺ മോഷ്ടിച്ചുകടന്നുകളയുകയായിരുന്നു. പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
#Woman #arrested #stealing #mobile #phones #entering #shops #pretense #buying #goods