കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ. കൊടുവള്ളി വാവാട് വാടകക്ക് താമസിക്കുന്ന കോട്ടപറമ്പിൽ വീട്ടിൽ റാക്കിബ് ആണ് പിടിയിലായത്.
ഫറോക്ക് ക്രൈം സ്ക്വാഡിന്‍റെയും നല്ലളം പൊലിസിന്‍റെയും സംയുക്ത വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ നവംബർ മാസം നല്ലളം ഉളിശ്ശേരി കുന്ന് സ്വദേശിയായ ഹുദൈവ് റഹ്മാൻ്റെ മോട്ടോർ സൈക്കിൾ വീടിന് സമീപത്ത് നിന്നും മോഷണം പോയിരുന്നു.
വാഹനം രണ്ട് ദിവസമായി ഫറോക്ക് നല്ലളം ഭാഗത്ത് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
കുണ്ടായിത്തോട് വെച്ചാണ് വാഹനം സഹിതം പ്രതിയെ പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
#Young #man #arrested #with #stolen #vehicle #Kozhikode