#Election | തദ്ദേശഭരണ തെരെഞ്ഞെടുപ്പ്: മട്ടന്നൂർ നഗരസഭയിൽ യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

#Election | തദ്ദേശഭരണ തെരെഞ്ഞെടുപ്പ്: മട്ടന്നൂർ നഗരസഭയിൽ യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി
Feb 23, 2024 11:26 AM | By VIPIN P V

(truevisionnews.com) തദ്ദേശഭരണ തെരെഞ്ഞെടുപ്പ് ഫലം. മട്ടന്നൂർ നഗരസഭയിൽ അട്ടിമറി. യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ബിജെപിയിലെ എ മധുസൂദനൻ 72 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്.

എന്നാൽ നെടുമ്പാശേരി വാർഡ് 14 ൽ ഇടത് സ്ഥാനാർത്ഥി എൻ എസ് അർച്ചനയ്ക്ക് ജയം. 98 വോട്ടുകളോടെ യുഡിഎഫിൽ നിന്നും പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം ഒറ്റശേഖരമംഗലം കുന്നനാട് വാർഡിൽ സിപിഐഎമ്മിന് വിജയം.

വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് ഇന്നലെ നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

10974 പുരുഷന്മാരും 13442 സ്ത്രീകളും ഉൾപ്പെടെ ആകെ 24416 വോട്ടർമാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ ഇന്ന് (ഫെബ്രുവരി 23) രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കു.

ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ ട്രെൻഡിൽ അപ്പോൾ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും കമ്മീഷൻ അറിയിച്ചു.

#Local #Government #Elections: #BJP #captures #UDF #sitting #seat #Mattannur #Municipal #Council

Next TV

Related Stories
#vdsatheesan | നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്? മുഖ്യമന്ത്രിയുടെ വീട്ടിലാണോ? -വിഡിസതീശന്‍

May 24, 2024 11:56 AM

#vdsatheesan | നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ്? മുഖ്യമന്ത്രിയുടെ വീട്ടിലാണോ? -വിഡിസതീശന്‍

ബാർ കൂടി, പക്ഷെ ടേണ്‍ ഓവര്‍ ടാക്സ് കുറയുന്നു. ബാറുകളിൽ ഒരു പരിശോധനയും നടക്കുന്നില്ല. മദ്യവർജനത്തിന് മുന്നിൽ നിൽക്കുമെന്ന എൽഡി ഫിന്‍റെ ഉറപ്പ്...

Read More >>
#padmajavenugopal | ബിജെപിക്കാരി ആയിരിക്കുക എന്നത് ഏറ്റവും വലിയ അഭിമാനം; മോദി പ്രധാനമന്ത്രിയായി തുടരും -പത്മജവേണുഗോപാല്‍

May 23, 2024 01:11 PM

#padmajavenugopal | ബിജെപിക്കാരി ആയിരിക്കുക എന്നത് ഏറ്റവും വലിയ അഭിമാനം; മോദി പ്രധാനമന്ത്രിയായി തുടരും -പത്മജവേണുഗോപാല്‍

ബിജെപി അധികാരത്തില്‍ നിന്നും പുറത്താകുമെന്നും ഇതോടെ പത്മജ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതാവുമെന്നും ചിലര്‍...

Read More >>
#PCGeorge | കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജിന്‍റെ പ്രവചനം

May 21, 2024 07:22 PM

#PCGeorge | കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജിന്‍റെ പ്രവചനം

നരേന്ദ്ര മോദി തന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350ന്​ മുകളിൽ സീറ്റ്​ ബി.ജെ.പി നേടുമെന്നും പി.സി. ജോർജ്​...

Read More >>
#pjayarajan | ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്; ന്യായീകരണവുമായി പി ജയരാജൻ

May 20, 2024 05:09 PM

#pjayarajan | ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്; ന്യായീകരണവുമായി പി ജയരാജൻ

രണ്ട് ദിവസം മുമ്പാണ് പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സിപിഎം സ്മാരകം പണിത സംഭവം...

Read More >>
#NarendraModi | ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല; ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല - നരേന്ദ്ര മോദി

May 20, 2024 04:23 PM

#NarendraModi | ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല; ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല - നരേന്ദ്ര മോദി

ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ ജനങ്ങളുടെ സ്വത്ത് അവര്‍ കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കും അത് വേണോ...

Read More >>
#RevolutionaryYouth | ‘കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

May 19, 2024 03:13 PM

#RevolutionaryYouth | ‘കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

പി.മോഹനൻ്റേയും സിപിഎമ്മിൻ്റെയും രാഷ്ട്രീയ കുബുദ്ധിക്ക് മുമ്പിൽ ആത്മാഭിമാനത്തോടെ മതേതരത്വം മുറുകെ പിടിച്ച് ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം...

Read More >>
Top Stories