Sep 2, 2024 01:37 PM

തിരുവനന്തപുരം: ( www.truevisionnews.com  ) ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബൽറാം.

പി വി അൻവർ എംഎൽഎ തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയതിനെ പരിഹസിച്ചാണ് വി ടി ബൽറാം സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്.

ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്ന് ബൽറാം വിമർശിച്ചു. ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേയെന്നും ബൽറാം സമൂഹ മാധ്യമത്തിൽ കുറിച്ചു.

തന്‍റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചാണ് പി വി അൻവർ തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയത്. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അത് താൻ മാനേജ് ചെയ്തോളാം എന്നായിരുന്നു അൻവറിന്‍റെ പ്രതികരണം.

എഡിജിപി അജിത് കുമാറിനെതിരെ ഇന്നും ​ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

#Kerala #number #one #maintaining #law #order #Even #ruling #party #MLA #has #to #walk #gun #save #his #life #VTBalram

Next TV

Top Stories