കോഴിക്കോട്: ( www.truevisionnews.com ) പിവി അന്‍വറിന്‍റെ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി.
അൻവറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാക്കിയാൽ തീരാവുന്ന പ്രശ്നമല്ല ഇപ്പോഴത്തെത്. ആരോപണങ്ങളില്‍ വിശദമായ അന്വേഷണം വേണം.
ഗുരുതരമായ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണം. അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്. മുഖ്യമന്ത്രിയെയും അൻവറിനെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്.
കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും. കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങും. സമരമൊഴിഞ്ഞു പ്രതിപക്ഷത്തിന് എവിടെയാണ് സമയം.
അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി ആവശ്യപ്പെട്ടു.
#medicine #to #lock #up #Anwar #hands #ChiefMinister #end #story #people #will #all #be #reconciled #KMShaji