Sep 2, 2024 05:42 PM

കോഴിക്കോട്: ( www.truevisionnews.com ) തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം അജണ്ടകളുടെ ഭാഗമാണെന്നും കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജി.

തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം അജണ്ടകളുടെ ഭാഗമാണ്. തൃശൂർ വേണോ മകൾ വേണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിക്ക് മുന്നിൽ ഉണ്ടായിരുന്നത്. മകളെ കിട്ടിയപ്പോൾ തൃശൂർ പോയി. ഇതുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും കെ.എം. ഷാജി പറഞ്ഞു.

“വർഗീയപരമായി തമ്മിൽ തല്ലിക്കാനുള്ള, ബി.ജെ.പി -ഫാഷിസ്റ്റ് അജണ്ട അതുപോലെ നടപ്പാക്കാൻ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു എന്ന അൻവറിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.

പൊലീസിന്‍റെ ഭീകരമായ നെക്സസ് രൂപപ്പെട്ടുവന്നിരിക്കുന്നു. തൃശൂർപൂരം കലക്കാനുള്ള എ.ഡി.ജി.പിയുടെ ഇടപെടലുകളും സുരേഷ് ഗോപിയുടെ ജയവും ചേർത്തുവായിക്കാവുന്നതാണ്.

ഇതിന്‍റെയൊക്കെ അടിസ്ഥാനമെന്താണ്? തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം അജണ്ടകളുടെ ഭാഗമാണ്. തൃശൂർ വേണോ മകൾ വേണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിക്ക് മുന്നിൽ ഉണ്ടായിരുന്നത്. മകളെ കിട്ടിയപ്പോൾ തൃശൂര് പോയി.

നിരന്തരമായി മാധ്യമങ്ങളിൽ വാർത്തയായിരുന്ന എസ്.എഫ്.ഐ.ഒ ഇപ്പോൾ എവിടെയുമില്ല. സമീപകാല ചർച്ചകളിലൊന്നും മുഖ്യമന്ത്രിയുടെ മകളുമില്ല. അടിസ്ഥാനപരമായി സംഘപരിവാറിന്‍റെ അജണ്ട നടപ്പാക്കാൻ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു. അൻവർ പറഞ്ഞ എല്ലാ കാര്യങ്ഹളും മുഖ്യമന്ത്രിയിലേക്കാണ് എത്തുന്നത്.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫോൺ ചോർത്തുന്നു എന്ന് പറയുമ്പോൾ അത് എത്രമാത്രം ഗൗരവപ്പെട്ടതാണ്? അൻവർ പറയുന്നതുപോലെ ഒരു അജിത്തിലോ ശശിയിലോ നിൽക്കുന്ന കാര്യമല്ല ഇത്. ഇതിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. മുമ്പ് ഇക്കാര്യം പറഞ്ഞതിന് ഞാൻ വേട്ടയാടപ്പെട്ടു. ഇപ്പോൾ ഭരണപക്ഷ എം.എൽ.എ പറയുന്നു തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന്” -കെ.എം. ഷാജി പറഞ്ഞു.


#ChiefMinister #is #facing #question #whether #he #wants #daughter #Thrissur #What #basis #all #this #KMShaji

Next TV

Top Stories










Entertainment News