#RahulGandhi | നിങ്ങള്‍ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് ജനങ്ങള്‍ക്കറിയാം; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

#RahulGandhi | നിങ്ങള്‍ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് ജനങ്ങള്‍ക്കറിയാം; മോദിക്കെതിരെ രാഹുല്‍ ഗാന്ധി
Feb 22, 2024 04:41 PM | By VIPIN P V

ഡല്‍ഹി: (truevisionnews.com) കർഷക സമരം സംബന്ധിച്ച അക്കൗണ്ടുകൾ വിലക്കാൻ സമൂഹമാധ്യമ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നല്‍കിയെന്ന എക്സിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ്.

രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

''മാധ്യമമായാലും സോഷ്യല്‍ മീഡിയ ആയാലും സത്യത്തിൻ്റെ എല്ലാ ശബ്ദവും അടിച്ചമർത്തുന്നു - ഇതാണോ ജനാധിപത്യത്തിൻ്റെ മാതാവ്? മോദിജി, നിങ്ങൾ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് പൊതുജനത്തിന് അറിയാം, പൊതുജനം ഉത്തരം നൽകും'' കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

ഇന്ത്യയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

കർഷക സമരത്തിൻ്റെ റിപ്പോർട്ടുകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന 170 സമൂഹ മാധ്യമ അക്കൗണ്ടുകൾ വിലക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിർദ്ദേശം വെച്ചത്.

കേന്ദ്ര ഐടി മന്ത്രാലയം ഈ നിർദ്ദേശം ഉത്തരവായി നൽകിയെന്നാണ് സമൂഹ മാധ്യമ കമ്പനിയായ എക്സ് വെളിപ്പെടുത്തി.

കേന്ദ്ര സർക്കാർ തീരുമാനത്തോട് വിയോജിപ്പ് ഉണ്ടെങ്കിലും ഇന്ത്യയിൽ മാത്രം ഈ അക്കൗണ്ടുകൾ താൽക്കാലികമായി വിലക്കുമെന്ന് എക്സ് അറിയിച്ചു.

#People #know #you #killed #democracy; #RahulGandhi #against #Modi

Next TV

Related Stories
#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

Sep 5, 2024 12:06 PM

#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി...

Read More >>
#rahulmamkootathil | 'സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനും','ബാക്കി പിന്നാലെ വരും' -രാഹുൽ മാങ്കൂട്ടത്തിൽ

Sep 3, 2024 03:57 PM

#rahulmamkootathil | 'സ്വകാര്യ കമ്പനിയുടെ അഭിഭാഷകരാണ് പി ശശിയും മകനും','ബാക്കി പിന്നാലെ വരും' -രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ അഴിമതിയാരോപണവുമായി...

Read More >>
#vtbalram | 'ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ'! 'ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണം -വി ടി ബൽറാം

Sep 2, 2024 01:37 PM

#vtbalram | 'ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ'! 'ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണം -വി ടി ബൽറാം

ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്ന് ബൽറാം...

Read More >>
Top Stories