(truevisionnews.com) നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഇവ ശരീരത്തിൻറെയും ചർമ്മത്തിൻറെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

വിറ്റാമിൻ എ, സി, കെ, ബി, ഇ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളം കഴിക്കാൻ മാത്രമല്ല, മുഖത്ത് പുരട്ടാനും നല്ലതാണ്. മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തിന്റെ തൊലിയും.
കോശങ്ങളുടെ വളർച്ചയ്ക്കും ചർമ്മത്തിലെ കൊളാജന്റെ തകർച്ചയ്ക്കും മാതളത്തിൻറെ തൊലി സഹായിക്കും. കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ചർമ്മത്തിലെ ഇലാസ്തികതയും ദൃഢതയും മെച്ചപ്പെടുത്താനും ചുളിവുകളെ തടയാനും മാതളം കൊണ്ടുള്ള ഫേസ് പാക്കുകൾ മുഖത്ത് പരീക്ഷിക്കാം.
മുഖക്കുരു, കറുത്ത പാടുകൾ എന്നിവ അകറ്റാനും മാതളം സഹായിക്കും. ഇവയിലെ വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ചർമ്മം ചെറുപ്പമായിരിക്കാൻ സഹായിക്കും. മാതളം കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
രണ്ട് ടേബിൾ സ്പൂൺ മാതള ജ്യൂസിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചുളിവുകളെ തടയാനും പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
രണ്ട് ടേബിൾ സ്പൂൺ മാതള ജ്യൂസിൽ ഒരു ടേബിൾ സ്പൂൺ തൈര് ചേർത്ത് മുഖത്ത് പുരട്ടാം. 15- 20 മിനിറ്റിന് ശേഷം കഴുകാം.
രണ്ട് ടേബിൾ സ്പൂൺ മാതള ജ്യൂസിൽ ഒരു ടേബിൾ സ്പൂൺ ഓട്സ് ചേർത്തും മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാൻ സഹായിക്കും.
മാതളത്തിൻറെ തൊലികൾ ഉണക്കി പൊടിച്ചെടുക്കുക. ശേഷം ഒരു ടീസ്പൂൺ മാതളത്തിൽ തൊലി പൊടിച്ചതും ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകൾ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും സഹായിക്കും.
മൂന്ന് ടേബിൾസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചതിലേയ്ക്ക്, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഈ പാക്ക് സഹായിക്കും.
#Pomegranate #used #way #prevent #wrinkles #brighten #face
